X
    Categories: indiaNews

അദാനിയും മോദിയും ഒന്നുതന്നെയാണെന്നു രാഹുല്‍; ത്രിവര്‍ണപതാകയുടെ ആശയം ജനങ്ങളിലെത്തിക്കാനായി

റായ് പൂരില്‍നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറിസമ്മേളനത്തില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ രാഹുല്‍ഗാന്ധിയുടെചൂടന്‍ പ്രസംഗം. മോദിയെയും അദാനിയെയും പിച്ചിച്ചിന്തിയ പ്രസംഗത്തില്‍ ഭാരക് ജോഡോ യാത്രയുടെ വിജയം രാജ്യത്തിനുള്ളതാണെന്ന് രാഹുല്‍ പറഞ്ഞു. ജോഡോ യാത്രയെ ശ്രവിക്കാന്‍ പ്രതിസന്ധികളെ അതിജയിച്ച് ജനക്കൂട്ടങ്ങളാണെത്തിയത്. ത്രിവര്‍ണപതാകയുടെ ആശയം ജനങ്ങളിലെത്തിക്കാനായി. അദാനിയുടെ സംരക്ഷകനാണ് പ്രധാനമന്ത്രി. എന്തുകൊണ്ട് പാര്‍ലമെന്ററി അന്വേഷണത്തിന് മോദി തയ്യാറാകുന്നില്ല. അദാനിക്ക് പ്രതിരോധം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എല്ലാം നല്‍കി.
അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്നതാണ് ഏറ്റവും വലിയചോദ്യം. അദാനിയും മോദിയും ഒന്നുതന്നെയാണെന്നും രാഹുല്‍ പറഞ്ഞു.

Chandrika Web: