X

മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ കുമ്മനത്തിന് ഇനി ഉപദേശകരും; നിയമനം മോദി സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം

തിരുവനന്തപുരം: ബിജെപിയുടെ ആസ്ഥാനമന്ദിരത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് മൂന്നു ഉപദേശകരെ നിയമിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് നടപടി.
മാധ്യമം, വികസനം, ആസൂത്രണം എന്നീ മേഖലകളിലേക്കാണ് കുമ്മനത്തിന് ഉപദേശകരെ നിയമിച്ചത്. ഡോ.ജി.സി ഗോപാലപ്പിള്ള, ഹരി എസ് കര്‍ത്ത, കെ.ആര്‍ രാധാകൃഷ്ണപിള്ള എന്നിവരാണ് ബിജെപി സംസ്ഥാന പ്രസിഡന്റിനെ സഹായിക്കുക. മൂവരും പാര്‍ട്ടി ആസ്ഥാനത്ത് ചുമതല ഏറ്റെടുത്തതായാണ് വിവരം.
ജന്മഭൂമി ചീഫ് എഡിറ്ററായിരുന്ന ഹരി എസ് കര്‍ത്തയെ മാധ്യമ ഉപദേഷ്ടാവായാണ് നിയമിച്ചത്. പരിവാര്‍ പ്രസിദ്ധീകരണങ്ങളുടെ മേല്‍നോട്ടം, ചാനല്‍ ചര്‍ച്ചകളിലെ നേതാക്കളുടെ അഭിപ്രായം എന്നിവയാണ് കര്‍ത്ത കൈകാര്യം ചെയ്യുക. അതേസമയം ആസൂത്രണ ഉപദേശകനാണ് ആസൂത്രണ ബോര്‍ഡ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചിരുന്ന രാധാകൃഷ്ണപ്പിള്ള പ്രവര്‍ത്തിക്കുക. ഫാക്ട് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാലപിള്ള സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കും. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനെക്കുറിച്ച് വിശകലനം ചെയ്യുകയാണ് ഇദ്ദേഹത്തിന്റെ ചുമതല.

chandrika: