X
    Categories: MoreViews

ദൈവം കഴിഞ്ഞാല്‍ നിങ്ങളാണ് പ്രതീക്ഷ സുഷ്മയോട് പാക്ക് യുവാവ്

 

സഹോദരിയുടെ ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ അടിയന്തിര മെഡിക്കല്‍ വിസ അനുവദിക്കണമെന്ന പാക്ക് യുവാവിന്റെ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ മന്ത്രി മെഡിക്കല്‍ വിസ അനുവദിച്ചു.

അടിയന്തിര ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ തന്റെ സഹോദരിക്ക് മെഡിക്കല്‍ വിസ അനുവദിക്കണമെന്നാണ് ഷാസെയ്ബ് ഇഖ്ബാല്‍ എന്ന പാക്് യുവാവ് സുഷമയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. ദൈവം കഴിഞ്ഞാല്‍ ഞങ്ങളുടെ പ്രതീക്ഷ നിങ്ങളിലാണ് ദയവ് ചെയ്ത് മെഡിക്കല്‍ വിസ അനുവദിച്ചു തരൂ. ഇതായിരുന്നു ഷാസെയ്ബിന്റെ ട്വീറ്റ്. ഇന്ത്യ നിങ്ങളുടെ പ്രതീക്ഷയെ ഇല്ലാതാക്കില്ല. ഉടന്‍ വിസ അനുവദിക്കുമെന്നായിരുന്നു ഷാ സെയ്ബിന്റെ ട്വീറ്റിന് സുഷമാ സ്വരാജ് നല്‍കിയ മറുപടി.

മനുഷ്യത്വപരമായ കാര്യങ്ങളെ പോലും രാഷ്ട്രീയവല്‍കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പാക്കിസ്ഥാന്റെ ആരോപണത്തിനു പിന്നാലെയാണ് പാക്ക് യുവതിക്ക് മെഡിക്കല്‍ വിസ അനുവദിച്ചു കൊണ്ടുള്ള സൂഷ്മ സ്വരാജിന്റെ മറുപടി.

chandrika: