X

സഭാ സ്തംഭനം രാജ്യസഭയുടെ അന്തസ്സ് നഷ്ടപ്പെടുത്തി: പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് സഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായി വെങ്കയ്യ നായിഡുവിന് കത്തയച്ചു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം സെഷന്‍ പൂര്‍ണമായും തടസപ്പെട്ട സാഹചര്യത്തില്‍ മെയ് മാസത്തില്‍ രണ്ടാഴ്ച നീളുന്ന പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് ആവശ്യം. വ്യക്തിപരമായാണ് ഈ ആവശ്യം ഉന്നയിച്ചതെന്നും കത്തില്‍ പറയുന്നു.

കഴിഞ്ഞ സെഷനില്‍ പാര്‍ലമന്റെ് പൂര്‍ണമായും തടസപ്പെട്ടതോടെ ഒട്ടേറെ പ്രധാനട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ പോയി. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ജനപ്രതിനിധികള്‍ ശ്രദ്ധിക്കണം. നിലവിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങള്‍ പരിഗണിക്കുന്നതിനായി രാജ്യസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നതെന്നും കത്തില്‍ സൂചിപ്പിച്ചു.

chandrika: