X

നിതിന്‍ പട്ടേല്‍ ചുമതലയേറ്റു; ഗുജറാത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം

ന്യൂഡല്‍ഹി: ബിജെപിയെ പ്രതിരോധത്തിലാക്കിയ ഗുജറാത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേല്‍ ചുമതലയേറ്റതോടെയാണ് രണ്ടു ദിവസം നീണ്ടുനിന്ന പ്രതിസന്ധി നീങ്ങിയത്.

അപ്രധാന വകുപ്പുകള്‍ നല്‍കിയതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ നിതിന്‍ പട്ടേല്‍ തയ്യാറാവാതെ നിന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. എന്നാല്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലൂടെ പ്രശ്‌നത്തില്‍ പരിഹാരം കാണുകായായിരുന്നു.

ഞായറാഴ്ച രാവിലെ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ യോജിക്കുന്ന വകുപ്പുകള്‍ നല്‍കാമെന്ന ഉറപ്പു തനിക്ക് ലഭിച്ചതായി നിതിന്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.

രണ്ട് പ്രധാന വകുപ്പുകള്‍ നല്‍കാമെന്ന് ഷാ അറിയിച്ചതായി നിതിന്‍ പറഞ്ഞു. അതേ സമയം, ധനകാര്യം, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ നല്‍കുമെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് നിതിന്‍ റുപടി നല്‍കിയില്ല.

വകുപ്പു വിഭജനത്തില്‍ ആദ്യം ധനകാര്യവും നഗരവികസന വകുപ്പുമായിരുന്നു നിതിന് നല്‍കിയിരുന്നത്. പിന്നീട് ഇവ മാറ്റുകയും ആരോഗ്യം, റോഡ്-പാലം വകുപ്പുകള്‍ പകരമായി നല്‍കുകയും ചെയ്തു. ഇതില്‍ അതൃപ്തനായാണ് ആദ്യം നിതിന്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്.

ഇതോട ഗുജറാത്തില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കമാവുകയായിരുന്നു. വകുപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ താനും 10 എം.എല്‍.എമാരും സ്ഥാനം രാജിവെക്കുമെന്നു വരെ നിതിന്‍ പട്ടേല്‍ ഭീഷണി മുഴക്കിയിരുന്നു. ഇതോടെ നിതിന് പിന്തുണയുമായി പട്ടേല്‍ വിഭാഗം നേതാവ് ഹര്‍ദിക് പട്ടേലും, കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.

chandrika: