X

മുത്തലാക്കിന് ശേഷം; ബഹുഭാര്യാത്വം നിരോധിക്കണമെന്ന ആവശ്യവുമായി മുസ്‌ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍

ന്യൂഡല്‍ഹി: മുസ്‌ലിം സമുദായത്തിലെ ബഹുഭാര്യാത്വം നിരോധിക്കണമെന്ന് മുസ്‌ലിം വനിതാ ആക്റ്റിവിസ്്റ്റുകള്‍. മുസ്‌ലിം പുരുഷന്മാര്‍ക്ക് ബഹുഭാര്യാത്വം ആകാമെന്നത് നിയമം മൂലം നിരോധിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ബഹുഭാര്യാത്വത്തിനെതിരായ ഇവരുടെ ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലാണ്. ബഹുഭാര്യാത്വം നിലനില്‍ക്കുന്നിടത്തോളം കാലം മുത്തലാഖ് നിരോധനം കൊണ്ടു മുസ്‌ലിം വനിതകളെ സംരക്ഷിക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ ആരോപിക്കുന്നു. സുപ്രിം കോടതിയിലെ അഭിഭാഷകയായ ഫറാ ഫൈസ്, റിസ്വാന, റസിയ എന്നിവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

chandrika: