X

എ ഐ ക്യാമറ: ആദ്യദിനം 28,891 ട്രാഫിക് ലംഘനങ്ങള്‍, കൂടുതല്‍ കൊല്ലത്ത്, കുറവ് മലപ്പുറത്ത്

സംസ്ഥാനത്ത് എ ഐ ക്യാമറ പ്രവര്‍ത്തനത്തിന്റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ഇന്ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള കണക്കാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ന് ഈ സമയത്ത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി. 4778 നിയമലംഘനങ്ങളുമായി കൊല്ലമാണ് മുമ്പില്‍ കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ്. നിയമലംഘനങ്ങള്‍ക്ക് നാളെ മുതല്‍ നോട്ടീസ് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

webdesk11: