X
    Categories: indiaNews

ഗുജറാത്തില്‍ ബി.ജെ.പിക്ക് ഗുണകരമായി ഉവൈസിയുടെ പാര്‍ട്ടി; എക്‌സിറ്റ് പോള്‍ ഫലം വൈകീട്ട്

ഗുജറാത്തില്‍ ബി.ജെ.പിക്ക് ഗുണകരമായി ഉവൈസിയുടെ പാര്‍ട്ടി. എ.ഐ.എം.ഐ.എം നിര്‍ത്തിയ അഹമ്മദാബാദിലെ ജമാല്‍പൂര്‍ ഖാദിവാല സീറ്റില്‍ സബീര്‍ കബീല്‍വാലയുടെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പിക്ക് ഗുണകരമാകും. മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന മണ്ഡലമാണിത്. ഇവിടെ ആംആദ്മിപാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയേക്കാള്‍ വോട്ടുകള്‍ പിടിക്കുക കോണ്‍ഗ്രസില്‍നിന്നായിരിക്കും. ഫലത്തില്‍ വിജയം ബി.ജെ.പിക്കാകുമെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയായ സബീര്‍ കഴിഞ്ഞതവണ സ്വതന്ത്രനായി മല്‍സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

എ.ഐ.എം.ഐ.എം  14 സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിട്ടുള്ളത്. കോണ്‍ഗ്രസ് ആറും. ആം ആദ്മിപാര്‍ട്ടിയും ഉവൈസിയുടെ പാര്‍ട്ടിയും കോണ്‍ഡഗ്രസ് വോട്ടുകള്‍ ചോര്‍ത്തുമെന്ന ഭീതിയുണ്ടെങ്കിലും അങ്ങനെ പൂര്‍ണമായും മുസ്‌ലിംവോട്ടുകള്‍ ചേരിതിരിഞ്ഞിട്ടില്ല. നിലവില്‍ സംസ്ഥാന നിയമസഭയില്‍ മൂന്ന് മുസ്‌ലിം എം.എല്‍.എമാരാണുള്ളത്. മൂന്നുപേരും കോണ്‍ഗ്രസുകാരും. ബി.ജെ.പിക്ക് ഒരൊറ്റ എം.എല്‍.എയോ സ്ഥാനാര്‍ത്ഥിപോലുമോ ഇല്ല. 42 മണ്ഡലങ്ങളിലെങ്കിലും വിജയത്തെ സ്വാധീനിക്കാനുള്ള ശേഷിയുണ്ട് മുസ്‌ലിംന്യൂനപക്ഷത്തിന്. സംസ്ഥാനത്ത് 10 ശതമാനത്തോളമാണ ്മുസ്‌ലിം ജനസംഖ്യ. അതേസമയം ഏകസിവില്‍കോഡിനെ അനുകൂലിച്ചതും ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതില്‍ മൗനം പാലിച്ചതും കാരണം ആംആദ്മിയെ മുസ്‌ലിംകള്‍ കാര്യമായെടുക്കുന്നില്ല. കോണ്‍ഗ്രസിന് തന്നെയാണ് പ്രചാരണത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ കാര്യമായ സ്വാധീനം നേടാനായത്. ബി.ജെ.പിയുടെ ബിടീമെന്ന പ്രചാരണം ആംആദ്മിയുടെ സാധ്യതകള്‍ കുറയ്ക്കാനാണ് സാധ്യത.

ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ വൈകീട്ട് എക്‌സിറ്റ് പോള്‍ ഫലം പുറത്തുവരും. ഇതില്‍ ഏകദേശചിത്രം തെളിയുമെന്നാണ ്കരുതപ്പെടുന്നത്. ഏഴാം തവണയാണ ്ബി.ജെ.പി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച കാത്തിരിക്കുന്നത്. മോദിയുടെ പ്രഭാവത്തിന് ഇടിവ് തട്ടിയോ എന്നതും ഈ തെരഞ്ഞെടുപ്പ് വിലയിരുത്തും.

Chandrika Web: