X
    Categories: indiaNews

എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരന്‍ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ചു; യുവാവ് അറസ്റ്റില്‍

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ ഭീകരന്‍ ഉണ്ടെന്ന് പറഞ്ഞ് ബഹളം വച്ച ആള്‍ അറസ്റ്റില്‍. ഡല്‍ഹി-ഗോവ വിമാനത്തിലാണ് സംഭവം. ഡല്‍ഹി ജാമിയ നഗര്‍ സ്വദേശി സിയാ ഉള്‍ ഹക്കാണ് അറസ്റ്റിലായത്. മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയാണ് ഇദ്ദേഹമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇന്നലെ വൈകീട്ട് 3.15നാണ് AI 883 എന്ന വിമാനത്തില്‍ ഈ നാടകീയ സംഭവം അരങ്ങേറുന്നത്. ഈ വിമാനത്തില്‍ ഭീകരവാദിയുണ്ടെന്നും താന്‍ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞാണ് സിയ ബഹളം വച്ചത്.

ബഹളത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ കപില്‍ റെയ്‌ന ഗോവ എടിസിയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എടിസി സുരക്ഷാ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും സിയയെ വിമാനമിറങ്ങിയ ഉടന്‍ പൊലീസിന് കൈമാറുകയുമായിരുന്നു.

web desk 3: