X

എയര്‍ അറേബ്യ യാത്രക്കാര്‍ക്ക് ഷാര്‍ജയില്‍ സിറ്റി ചെക്ക്-ഇന്‍ സൗകര്യം

ഷാര്‍ജ: യുഎഇയിലെ പ്രമുഖ എയര്‍ലൈനായ എയര്‍അറേബ്യ തങ്ങളുടെ യാത്രക്കാര്‍ക്കായി സിറ്റിയില്‍ ചെക്ക്-ഇന്‍ സംവിധാനം ആരംഭിച്ചു.മുവൈലയില്‍ അല്‍മദീന ഷോപ്പിംഗ് സെന്ററിന് എതിര്‍വശമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് എയര്‍അറേബ്യ അറിയിച്ചു. രാവിലെ 10 മുതല്‍ രാത്രി 12 വരെ ഇവിടെ പ്രവര്‍ത്തനമുണ്ടായിരിക്കും. യാത്രക്കാര്‍ക്ക് തങ്ങളുടെ വിമാനസമയത്തിനു എട്ടുമുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ബാഗ്ഗേജുകള്‍ ഇവിടെ നല്‍കാന്‍ സാധിക്കും.എയര്‍അറേബ്യ ഷാര്‍ജ എയര്‍പോര്‍ട്ടിനുപുറത്ത് ഇത് ആറാമത് ചെക്ക്-ഇന്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഷാര്‍ജ,റാസല്‍ഖൈമ,അജ്മാന്‍,അല്‍ഐന്‍ എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

webdesk15: