X
    Categories: indiaNews

‘വലിയ വില നല്‍കേണ്ടി വരും’; ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി എയര്‍ടെല്‍

ഡല്‍ഹി : ഉടന്‍ തന്നെ താരിഫ് വര്‍ധനവിന് സാധ്യതയുണ്ടെന്ന് ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍. ഈ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ ഡാറ്റ ഉപയോഗത്തിന് കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഒന്നുകില്‍ പ്രതിമാസം 1.6 ജിബി വിലനിലവാരത്തില്‍ ഉപയോഗിക്കാം. അല്ലെങ്കില്‍ കൂടുതല്‍ പണം നല്‍കാന്‍ നിങ്ങള്‍ തയ്യാറാകേണ്ടി വരും. നിലവില്‍ എയര്‍ടെല്‍ പ്രതിദിനം 1 ജിബി ഡാറ്റക്ക് 24 ദിവസത്തേക്ക് 199 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ ഭാവിയില്‍ 199 രൂപയ്ക്ക് ഒരു മാസത്തേക്ക് 2.4 ജിബി മാത്രമായിരിക്കും നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. താരിഫ് വര്‍ധനയിലെ മാറ്റം ഉപയോക്താക്കളെ വലിയ രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്.

web desk 3: