X

അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വന്‍അപകടം : മരണം 250 കടന്നു

അള്‍ജിയേഴ്‌സി: അള്‍ജീരിയയില്‍ സൈനീക വിമാനം തകര്‍ന്ന് നിരവധി മരണം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ പറന്നുയര്‍ന്നുടനെ തന്നെ വിമാനത്തിന്റെ നിയന്ത്രണം വിട്ട് തകര്‍ന്നു വീഴുകയായിരുന്നു. അപകടത്തില്‍ വിമാനത്തിലെ 10 ജീവനക്കാരടക്കം 257 പേര്‍ കൊല്ലപ്പെട്ടു.

സൈനീകരും കുടുംബാംഗങ്ങളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. കൂടാതെ പടിഞ്ഞാറന്‍ സഹാറയിലെ പൊളിസാരിയോ ഇന്റിപെന്റന്‍സ് മൂവ്‌മെന്റിലെ അംഗങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നതായി അള്‍ജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു.

അള്‍ജീരിയന്‍ തലസ്ഥാനമായ അല്‍ജിയേഴ്‌സിലെ ബൂഫാരിക് എയര്‍ബേസിന് സമീപമായിരുന്നു അപകടം. അള്‍ജീരിയന്‍ സ്‌റ്റേറ്റ് റേഡിയോണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇലുസുന്‍ ഐഎല്‍ 76 എന്ന വിമാനമാണ് തകര്‍ന്നത്.നാലു വര്‍ഷം മുമ്പും സമാനമായ അപകടം അള്‍ജീരിയയില്‍ നടന്നിട്ടുണ്ട്. അന്ന് 77 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

chandrika: