X

പിണറായി ചെയ്തതും അച്ചടക്ക ലംഘനം: സി.പി.എമ്മിൽ വിവാദം മുറുകുന്നു

കെ.പി. ജലീൽ

ഇ.പി. ജയരാജൻ ബി.ജെ.പി നേതാവുമായി രഹസ്യ ചർച്ച നടത്തിയ സംഭവം സി.പി. എമ്മിൽ ചർച്ചക്കെടുക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ജയരാജനെതിരെ പ്രസ്താവന നടത്തിയത് അച്ചടക്ക ലംഘനം. സി.പി. എം സംഘടനാ രീതി അനുസരിച്ച് ഒരംഗത്തിന് മറ്റൊരു അംഗത്തിന് മേൽ പരസ്യമായി ആരോപണം ഉന്നയിക്കണമെങ്കിൽ അതിന് പാർട്ടി ഘടകത്തിൻ്റെ തീരുമാനം ആവശ്യമാണ്. ശാസന , പരസ്യശാസന , സസ് പെൻഷൻ , പുറത്താക്കൽ എന്നിവയാണ് സി.പി.എമ്മിലെ ശിക്ഷാ നടപടികൾ. ഇതിന് ആരോപണവിധേയനായ അംഗത്തിൻ്റെ ഘടകം ( ഇ.പി യുടെ കാര്യത്തിൽ കേന്ദ്ര കമ്മിറ്റി ) വിഷയം ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്.

എന്നാൽ ഇതിന് മുമ്പേ തന്നെ പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ജയരാജൻ ശ്രദ്ധ കാണിച്ചില്ല എന്ന് പരസ്യ ശാസന നടത്തിയിരിക്കുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി പോലും പറയാത്തതാണ് പിണറായി പറഞ്ഞിരിക്കുന്നത്. ജയരാജൻ തൻ്റെ വിഷയം ചർച്ചക്കെടുക്കുമ്പോൾ ഇത് കൂടി ഉന്നയിക്കുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയെങ്കിൽ പിണറായിയെയും പാർട്ടിക്ക് ശാസിക്കേണ്ടിവരും.
മുമ്പ് വി.എസ് അച്യുതാനന്ദനും പിണറായിയും പരസ്പരം ആരോപണം ഉന്നയിച്ചതിന് ഇരുവർക്കെതിരെയും പാർട്ടി നടപടിയെടുത്തിരുന്നു. വി. എസ്സിനെ പൊളിറ്റ് ബ്യൂറോയിൽ നിന്ന് പുറത്താക്കി. എന്നാൽ പിണറായിയെ ശാസിക്കുക മാത്രമാണ് ചെയ്തത്.

webdesk14: