രോഗിയുമായി പോയ ആംബുലന്‍സിന് മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ചു.കിലോമീറ്ററുകളോളം ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചും ആംബുലൻസ് കടത്തിവിടാതെ പോയ കാറിന്റെ വീഡിയോ ബന്ധുക്കൾ മോട്ടോർവാഹനവകുപ്പിന് കൈമാറിയിരുന്നു. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് സംഭവം.ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദ്ദം കുറഞ്ഞ രോഗിയുമായി പോയ ആംബുലൻസിനാണ് കാർ മാർഗതടസമുണ്ടാക്കിയത്.