X

അമീന്ദര്‍ സിങിന് ഭരണം അത്ര സുഖകരമാവില്ല

പഞ്ചാബ് മുഖ്യമന്ത്രിയായി അധികാരമേറ്റ അമീന്ദര്‍ സിങിന് ഭരണം അത്ര ആയാസമാവില്ല. കോണ്‍ഗ്രസ്സിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനേക്കാള്‍ വലിയ വെല്ലുവിളികളാണ് സംസ്ഥാനത്തിനു മുന്നിലുള്ളത്.

സംസ്ഥാനത്ത് അമീന്ദര്‍ സിങി് മുഖ്യമന്ത്രിയായി പ്രതിജ്ഞ ചെയ്തതോടെ പത്തു വര്‍ഷമായി നഷ്ടപ്പെട്ട അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു. രാജ്യത്തുടനീളം ഒന്നൊന്നായി അധികാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് പഞ്ചാബില്‍ നിന്ന കോണ്‍ഗ്രസ്സിനൊരു നല്ല വാര്‍ത്ത കേള്‍ക്കുന്നത്. പ്രതീക്ഷിച്ചിരുന്നതാണ് വിജയമെങ്കിലും ഇത്ര എളുപ്പമായിരിക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ പോലും നിനച്ചിരുന്നില്ല.
പ്രധാനമായും പഞ്ചാബിലെ കോണ്‍ഗ്രസ്സ് സര്‍ക്കാരിനു മുന്നിലുള്ളത് നിരവധി വെല്ലുവിളികളാണ്.
സാമ്പത്തികമായിവന്‍ തകര്‍ച്ചയിലാണ് സംസ്ഥാനം. കാര്‍ഷിക രംഗത്ത് ഏറെ മുിന്നിലായിരുന്ന സംസ്ഥാനം കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഏറ്റവും വലിയ കിതപ്പിലാണ്.
കര്‍ഷക ആത്മഹത്യകളാണ് മറ്റൊരു വെല്ലുവിളി്.സംസ്ഥാനത്ത് 2000 നും 2010 നു മിടയില്‍ ഏകദേശം 6926 പേരെങ്കിലും ആത്മഹത്യ ചെയ്തിരിക്കുമെന്നാണ് കണക്ക്. പ്രതിവര്‍ഷം 692 കര്‍ഷകരെങ്കിലും കൃഷിയിലെ നഷ്ടം മൂലം ആത്മഹത്യ ചെയ്യേണ്ടി വരുന്നവരാണ്. കള്ളകടത്തും തൊഴിലില്ലായമ മുഖ്യമന്ത്രി അമീന്ദര്‍ സിംഗ് അടിയന്തിരമായി പരിഹാരം കാണേണ്ട മറ്റു പ്രശ്‌നങ്ങളാണ്.

chandrika: