X

അശ്വിനും ജദേജക്കും പറ്റാത്ത നേട്ടം സ്വന്തമാക്കി മിശ്ര

വിശാഖപ്പട്ടണം:18 റണ്‍സ് വഴങ്ങിയ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിശ്രയുടെ പ്രകടനത്തിലാണ് ന്യൂസിലാന്‍ഡിനെ വീഴ്ത്തി ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര തുടങ്ങുന്നതിന് മുമ്പ് വെറുമൊരു സ്പിന്നര്‍ മാത്രമായിരുന്ന മിശ്ര, നാല് ഏകദിനങ്ങള്‍ പിന്നിട്ടപ്പോള്‍ തന്നെ പത്ത് വിക്കറ്റ് പോക്കറ്റിലാക്കിയിരുന്നു. റാഞ്ചിയില്‍ നടന്ന നാലാം ഏകദിനത്തില്‍ 14 റണ്‍സ് നേടി വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഓട്ടത്തിനിടയില്‍ അക്‌സര്‍ പട്ടേലുമായുള്ള ആശയക്കുഴപ്പം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു.

പരമ്പരയിലുടനീളം 15 വിക്കറ്റും മാന്‍ഓഫ് ദ സീരിസ് പട്ടവും മിശ്രക്കായിരുന്നു. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 15 വിക്കറ്റും മാന്‍ഓഫ് ദ സീരിസ് പട്ടവും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് മിശ്ര. ആദ്യത്തേതും മിശ്ര തന്നെയാണ് എന്നതാണ് കൗതുകം.
2013ല്‍ സിംബാബ്‌വെക്കെതിരെ 18 വിക്കറ്റുമായി കളം നിറയുകയും മാന്‍ഓഫ് ദ സീരീസ് പട്ടം നേടുകയും ചെയ്തു മിശ്ര, നിലവിലെ ടോപ് സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും ജദേജക്കുമൊന്നും പറ്റാത്ത റെക്കോര്‍ഡാണ് മിശ്രക്ക് സ്വന്തമായുളളത്. അതേസമയം തന്റെ വിജയത്തിന്റെ ക്രെഡിറ്റ് ക്യാപ്റ്റന്‍ ധോണിക്കും പരിശീലകന്‍ അനില്‍ കുംബ്ലെക്കുമാണ് മിശ്ര നല്‍കിയത്.

ഫൈനലിലെ മിശ്രയുടെ പ്രകടനം കാണാം

Web Desk: