X

മണിപ്പൂരിൽ 40 ഗോത്രവർഗക്കാരെ പൊലീസ് വെടിവെച്ചുകൊന്നു; അമിത്ഷായുടെ സന്ദർശനം ഇന്ന്

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിക്കും.

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ചില ഗോത്രവര്‍ഗ സംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്നലെ രാത്രി ഇംഫാലില്‍ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘര്‍ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനില്‍ക്കെ, ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞത്.

webdesk14: