X

ശ്രീനാഥ് ഭാസിക്ക് അംഗത്വം ഇല്ല ; നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം പരിഗണിക്കാമെന്ന് ‘അമ്മ’

യുവനടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടതില്ലെന്ന് അമ്മ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.ഷെയിൻ നിഗമും നിർമാതാക്കളുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അമ്മ അറിയിച്ചു. തുടർചർച്ചകളുമായി മുന്നോട്ടു പോകാനും അമ്മ എക്സിക്യൂട്ടീവ് തീരുമാനമെടുത്തു.നടി നിഖില വിമൽ ഉൾപ്പെടെ ഏഴുപേർക്ക് പുതുതായി അംഗത്വം നൽകി.

webdesk15: