X

ഇത് ബുള്‍ഡോസറുകളുടെ, ബുള്‍ഡോസറുകള്‍ക്കുവേണ്ടി, ബുള്‍ഡോസറുകളാല്‍ ഭരിക്കുന്ന സര്‍ക്കാര്‍: മമത ബാനര്‍ജി

സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ബുള്‍ഡോസറുകളായ ബില്ലുകളും നിയമങ്ങളും ഗവര്‍ണര്‍മാരെയും ഉപയോഗിച്ച് കേന്ദ്രം കയ്യാളുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ഡല്‍ഹിക്ക് സംഭവിച്ചത് നാളെ എല്ലാ പ്രതിപക്ഷസംസ്ഥാനങ്ങള്‍ക്കും സംഭവിക്കാം. ഉദ്യോഗസ്ഥരെ നിയമിക്കേണ്ട അധികാരം കവരുന്ന ബില്ലാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഇതിനെതിരെ തമിഴ്‌നാടും പഞ്ചാബും മറ്റും പരാതിപ്പെട്ടിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരും ഇതിനെതിരെ പോരാടുമെന്ന് മമത പറഞ്ഞു. കെജ് രിവാളുമായി ചര്‍ച്ച നടത്തിയ മമമ പ്രതിപക്ഷ ഐക്യത്തിനായുള്ള ശ്രമത്തിലാണ്. അടുത്തിടെയാണ് സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനുള്ള അധികാരം ഉറപ്പിച്ച് വിധി പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരെ ഡല്‍ഹി സിവില്‍സര്‍വീസ് അതോറിറ്റി നിയമം കൊണ്ടുവരികയാണ്. ലെഫ് .ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്ന നിയമമാണിതെന്ന് കെജ് രിവാളും ആരോപിച്ചു. കഴിഞ്ഞ ദിവസം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കെജ്രി വാളും കൂടിക്കാഴ്ച നടത്തിയിരുന്നു. നാളെയും മറ്റന്നാളുമായി ശരത് പവാറിനെയും കെജ്രിവാള്‍ കാണുന്നുണ്ട്.

Chandrika Web: