X

മോദിസര്‍ക്കാര്‍ പാചകവാതകത്തിന ്കൂട്ടിയത് 700 രൂപ-മോദിയുടെയും പിണറായിയുടെയും ബഡായികള്‍

മോദിസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം 2014 മുതല്‍ ഇതുവരെ പാചകവാതകത്തിന് കൂട്ടിയത് 700 രൂപ. 400 രൂപയുണ്ടായിരുന്ന യു.പി.എ കാലത്തുനിന്ന് ഇപ്പോള്‍ വില 1103 രൂപയാണ്. കടത്തുകൂലി വര്‍ധന വേറെയും. എല്ലാവരും സിലിണ്ടറിലേക്ക് മാറണമെന്നും കരി ശ്വാസകോശരോഗങ്ങള്‍ വരുത്തുമെന്നും പറഞ്ഞാണ് ഗ്രാമീണരെ കൊണ്ടുപോലും സിലിണ്ടര്‍ ശീലിപ്പിച്ചത്. ഇതിനായി ബാങ്ക് അക്കൗണ്ടുകളും തുടങ്ങിച്ചു. നേരിട്ട് സബ്‌സിഡി അക്കൗണ്ടിലെത്തിക്കുമെന്ന് പറഞ്ഞായിരുന്നു ഇത്. എന്നാല്‍ കോവിഡിന്റെ മറവില്‍ നിര്‍ത്തിയ സബ്‌സിഡി ഇന്ന് പൊടുപോലുമില്ല കണ്ടുപിടിക്കാന്‍. ഗ്രാമീണജനത തുടങ്ങിയ അക്കൗണ്ടുകളാകട്ടെ നിലനിര്‍ത്താന്‍ പണം അങ്ങോട്ട് അടക്കേണ്ട സ്ഥിതിയും.
മോദിസര്‍ക്കാര്‍ അധികാരത്തിലേറും മുമ്പ് വാണിജ്യസിലിണ്ടറിന്റെ വിലയും 700 രൂപയായിരുന്നു. അത് മാര്‍ച്ചിലെ വിലവര്‍ധനവിലൂടെ 1800 ന് അടുത്തായി. വിലക്കയറ്റത്തിനും ഇത് വഴിവെച്ചു. 351 രൂപയാണ് വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത്. ഗാര്‍ഹികസിലിണ്ടറിന് 50 രൂപയും. മുമ്പ് 10 രൂപ വര്‍ധിച്ചാല്‍പോലും വിലക്കയറ്റത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം പോലും ഇന്ന് മിണ്ടാതായി. വിറകിലേക്ക് മാറാമെന്ന ്‌വെച്ചാല്‍ ഇനി അതിനും മുടിഞ്ഞ വിലയായിപ്പോയി.
കഴിഞ്ഞ ബജറ്റിലാണ് സംസ്ഥാനസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 2രൂപ സെസ് ഏര്‍പെടുത്തിയത്. പെന്‍ഷന്‍ കൊടുക്കാന്‍ വേണ്ടിയാണെന്നാണ ്പറയുന്നതെങ്കിലും ലക്ഷക്കണക്കിന് പേരുടെ പെന്‍ഷന്‍ നിര്‍ത്തുകയും ചെയ്തു.മോദി സര്‍ക്കാര്‍ 2013ല്‍ പറഞ്ഞതുപോലെ 15 ലക്ഷം കള്ളപ്പണം എല്ലാ അക്കൗണ്ടുകളിലേക്കും എത്തുമെന്നത് വിടുവായിത്തമായതുപോലെ ഇടതുപക്ഷസര്‍ക്കാര്‍ എല്ലാം ശരിയാകുമെന്ന് പറഞ്ഞതും ബഡായിയാണെന്ന് അനുഭവിച്ചറിയുകയാണ് ജനം.

Chandrika Web: