X
    Categories: tech

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ ഈ ആപ്പുകളുണ്ടോ? ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ പണിവരും

ഉപയോഗിക്കാനുള്ള എളുപ്പം കൊണ്ട് ബഹുഭൂരിപക്ഷം ടെക്‌നോളജി പ്രേമികളും ആന്‍ഡ്രോയ്ഡ് ആരാധകരാണ്. എന്നാല്‍ തുറന്ന പുസ്തകമെന്നാണ് ആന്‍ഡ്രോയിഡിനെ വിളിക്കാറ്. ഇത് തന്നെയാണ് ഉപയോഗിക്കാനുള്ള എളുപ്പം പോലെ തന്നെ അപകടകരവുമാകുന്നത്. നിരവധി ആപ്പുകളാണ് നമ്മള്‍ അറിയാതെ നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്ന് പലപ്പോഴും നമ്മള്‍ മനസ്സിലാക്കാറില്ല. ആപ്പുകളുണ്ടാക്കുന്ന അപകടം മനസ്സിലാക്കാതെയാണ് പലപ്പോഴും നമ്മള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാറുള്ളത്.

പ്ലേസ്‌റ്റോറില്‍ നിന്നും ഇടക്കിടെ ഗൂഗിള്‍ തന്നെ അപകടകാരികളായ ആപ്പുകളെ നീക്കം ചെയ്യാറുണ്ടെങ്കിലും ചില ജനപ്രിയ ആപ്പുകള്‍ ഇപ്പോഴും യാതൊരു വെല്ലുവിളികളും ഇല്ലാതെ പ്ലേസ്‌റ്റോറില്‍ ലഭ്യമാണ്. ജനപ്രിയ ആപ്പുകളാണെന്ന് കരുതി അവ അപകടകാരികളാണെന്ന് കരുതാത്തതാണ് പലപ്പോഴും നമ്മെ കുഴിയില്‍ ചാടിക്കുന്നത്. ചില അപകടകാരികളായ ആപ്പുകള്‍ പരിശോധിക്കാം.

പലരും സെര്‍ച്ച് എഞ്ചിനായി ഉപയോഗിക്കുന്ന യു.സി ബ്രൗസര്‍ യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് സുലഭമായി കൈമാറുന്നുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതിനോടകം തന്നെ യുസി ബ്രൗസറിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഫോണിലെ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്ത് വേഗതയും സ്‌റ്റോറേജും വര്‍ധിപ്പിക്കും എന്ന വാഗ്ദാനം നല്‍കി പറ്റിക്കുന്ന ആപ്പുകളില്‍ ഒന്നാണ് ക്ലീനിറ്റ്. ഈ ആപ്പും ഡാറ്റ ചോര്‍ത്താന്‍ സാധ്യതയേറെയാണ്. നിലവിലെ സ്മാര്‍ട്ട് ഫോണുകളില്‍ ജങ്ക് ഫയലുകള്‍ ക്ലീന്‍ ചെയ്യാന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കെയാണ് ഡാറ്റ ചോര്‍ത്തുന്ന ഈ ആപ്പിന് ആവശ്യക്കാര്‍ ഏറുന്നത്.

തേര്‍ഡ് പാര്‍ട്ടി ബ്രൗസറുകളില്‍ ഒന്നായ ഡോള്‍ഫിന്‍ ബ്രൗസറും യൂസര്‍മാരെ രഹസ്യമായി ട്രാക് ചെയ്യുന്ന ഏറ്റവും അപകടകാരിയായ ബ്രൗസറാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് യൂസര്‍മാര്‍ സെര്‍ച്ച് ചെയ്യുന്നതെല്ലാം ഡോള്‍ഫിന്‍ ബ്രൗസര്‍ സേവ് ചെയ്യുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ട്.

100 മില്യണ്‍ ആളുകള്‍ പ്ലേസ്‌റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്ത ആപ്പാണിത്. എന്നാല്‍ ഹാക്കര്‍മാക്ക് ആക്രമണങ്ങള്‍ നടത്താന്‍ അനുവദിക്കുന്ന ഗുരുതരമായ കേടുപാടുകള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇതുപോലെ നിരവധി ആപ്പുകളാണ് നമ്മളറിയാതെ നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് അതില്‍ നല്‍കിയിരിക്കുന്ന tersm& condtions വായിച്ച് ആപ്പ് സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തണം.

 

 

web desk 3: