X
    Categories: CultureMoreViews

മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം അനീസ് കെ. മാപ്പിളക്ക്

ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്‌കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ഡോക്യുമെന്ററിയായി തെരഞ്ഞെടുക്കപ്പെട്ടത്. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ ആണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

മൂന്നര വര്‍ഷത്തോളമെടുത്ത് ഒറ്റയ്ക്കാണ് അനീസ് ‘ദി സ്ലേവ് ജെനസിസ്’ ചിത്രീകരിച്ചത്. പണിയര്‍ നേരിട്ട ചൂഷണങ്ങളും അവരുടെ അതിജീവനവും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നു. മുഖ്യധാരാ സമൂഹത്തിന് അപരിചിതമായ പണിയരുടെ ആചാരാനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്നുണ്ട്. ഡോക്എഡ്ജിന്റെ സഹായത്തോടെയും കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റി വഴിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയുമാണ് ഡോക്യുമെന്ററി പൂര്‍ത്തിയാക്കിയത്.

ഫാറൂഖ് കോളേജില്‍ നിന്ന് സാഹിത്യത്തില്‍ ബിരുദമെടുത്ത അനീസ് കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ പി.ജി ഡിപ്ലോമ നേടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: