X

കുഞ്ഞ് തന്റേതെന്ന് പറഞ്ഞിട്ടും ദത്തുനല്‍കി; ശിശുക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും ശിശു ക്ഷേമ സമിതിക്കും സംഭവിച്ചത് ഗുരുതരമായ വീഴ്ച. ശിശു വികസന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച പറ്റിയതായി കണ്ടെത്തിയത്.

കുട്ടിയെ ദത്ത് നല്‍കാന്‍ അഡോപ്ഷന്‍ കമ്മിറ്റി തീരുമാനിക്കുന്നത് ഓഗസ്റ്റ് ആറിനാണ്. പിറ്റേന്നു തന്നെ ആന്ധ്ര ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ കുട്ടി തന്റേതാണെന്നും തിരികെ വേണമെന്നും കാണിച്ച് അനുപമ ഓഗസ്റ്റ് 11ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതിനു ശേഷവും ദത്തുനടപടികള്‍ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി സിഡബ്ല്യൂസി മുന്നോട്ടുപോയി. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 16ന് കോടതിയില്‍ സത്യവാങ്മൂലവും നല്‍കി.

സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ അടക്കമുള്ളവരെ അനുപമയും അജിത്തും നേരില്‍ കണ്ട് പല തവണ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും തിരികെ എത്തിക്കാനുള്ള ഒരു നടപടിയും നല്‍കിയില്ല എന്നാണ് ശിശു വികസന വകുപ്പ് കണ്ടെത്തിയത്.

web desk 1: