X
    Categories: indiaNews

കോവിഡില്‍ വിറങ്ങലിച്ച് രാജ്യം; പ്രതിദിനരോഗികള്‍ മൂന്നരലക്ഷത്തിലേക്ക്

ഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുന്നു. പ്രതിദിന രോഗികളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തിനടുത്തെത്തി.

ഇന്നലെ 3,49,691 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2767 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്.

ഇതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 1,69,60,172 ആയി. 1,40,85,110 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്. ആകെ മരണം 1,92,311. നിലവില്‍ 26,82,751 പേരാണ് ചികിത്സയിലുള്ളത്.

 

web desk 3: