X

പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

ജയ്പൂര്‍: രാജ്യമൊട്ടാകെ കശാപ്പ് നിരോധനം വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ വിവാദപരമായി ഉത്തരവുമായി രാജസ്ഥാന്‍ ഹൈക്കോടതി രംഗത്ത്. പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി പറഞ്ഞു. രാജ്യമൊട്ടാകെ കശാപ്പിന് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവരുന്നത്.

പശുവിനെ ദേശീയമൃഗമാക്കണം. ഗോവധത്തിന് നിലവില്‍ മൂന്നുവര്‍ഷമാണ് ശിക്ഷനല്‍കുന്നത്. ഇത് ജീവപര്യന്തം തടവുശിക്ഷയാക്കണമെന്നും കോടതി പറഞ്ഞു. കൂടാതെ 10,000ന് മുകളില്‍ പിഴ ഈടാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പശുക്കുട്ടി, കാള എന്നിവയും നിരോധിച്ച വിധിയില്‍ ഇവയുടെ കയറ്റുമതിയും കോടതി നിരോധിച്ചു.

chandrika: