X

കെജ്‌രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഗോവയില്‍ തിരഞ്ഞെടുപ്പു റാലിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജനുവരി 31ന് മൂന്നുമണിക്കു മുമ്പായി നിയമനടപടിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

വോട്ടിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന പണം വാങ്ങി ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യണമെന്നുള്ള പരാമര്‍ശമാണ് കേസിന്നാസ്പദം. കോണ്‍ഗ്രസ്സും ബി.ജെ.പിയും പണം വിതരണം ചെയ്യാനെത്തും. അപ്പോള്‍ അയ്യായിരത്തിനു പകരം വിലക്കയറ്റം മനസ്സില്‍ കണ്ടു 10000 രൂപ ചോദിക്കണമെന്നും എന്നാല്‍ വോട്ട് എ.എ.പിക്ക് ചെയ്യണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതാണ് വിവാദമായത്.

ഗോവയിലെ വോട്ടര്‍മാരോട് പണം വാങ്ങാന്‍ ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെജ്‌രിവാളിനെ ശാസിച്ചിരുന്നു. കെജ്‌രിവാളിന്റെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് എതിരാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

chandrika: