X
    Categories: Sports

ഇംഗ്ലണ്ട് കൊളംബിയയെ നേരിടുന്നതോടെ പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് വിരാമമാവും

മോസ്‌ക്കോ:പ്രീക്വാര്‍ട്ടര്‍ ഫൈനലുകള്‍ക്ക് ഇന്ന് ലോകകപ്പില്‍ വിരാമം. കപ്പിലേക്കുള്ള അടുത്തപടി യാത്രക്ക് ടിക്കറ്റ് വാങ്ങുന്നവരിലെ അവസാന രണ്ട്് പേരെ കൂടി ഇന്ന് തിരിച്ചറിയുന്നതോടെ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാവും. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗില്‍ നടക്കുന്ന ആദ്യ മല്‍സരത്തില്‍ സ്വീഡന്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെയും മോസ്‌ക്കോയിലെ സ്പാര്‍ട്ടക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പോരാട്ടത്തില്‍ ഗാരത് സൗത്ത്‌ഗെയിറ്റിന്റെ യംഗ് ഇംഗ്ലണ്ട് ഹോസെ പെക്കര്‍മാന്റെ ടാക്ടിക്കല്‍ കൊളംബിയയെയും നേരിടും.

അനുഭവസമ്പത്തിന്റെ ശക്തിയാണ് കൊളംബിയ. ഗാരത്് സൗത്ത്‌ഗെയിറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ടാവട്ടെ യുവസൈന്യമാണ്. ഭാവിയുടെ ഇംഗ്ലീഷ് ടീം എന്നാണ് ഹാരി കെയിന്‍ സംഘത്തെ വിശേഷിപ്പിക്കുന്നത്. അഞ്ച് ഗോളുകളുമായി ടോപ് സ്‌ക്കോറര്‍ പട്ടത്തിലാണിപ്പോള്‍ ഹാരി. ആദ്യ രണ്ട് മല്‍സരങ്ങളിലും -പാനമ, ടൂണീഷ്യ എന്നിവര്‍ക്കെതിരെ അനായാസ ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് ബെല്‍ജിയത്തോട് പക്ഷേ തോറ്റിരുന്നു. ഹാരി ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചുള്ളതായിരുന്നു ആ മല്‍സരം. ഇന്ന് ശക്തമായി തന്നെ ഇറങ്ങുമെന്നാണ് സൗത്ത്‌ഗെയിറ്റ് വ്യക്തമാക്കിയത്. പക്ഷേ യുവനിരയുടെ പ്രശ്‌നം വേഗതയിലും ലക്ഷ്യബോധം കുറയുന്നതാണ്. ഫല്‍ക്കാവോ, ഹാമിസ് റോഡ്രിഗസ് തുടങ്ങിയ അനുഭവസമ്പന്നരുടെ കരുത്തിലാണ് കൊളംബിയ. ആദ്യ മല്‍സരത്തില്‍ ജപ്പാനോട് തോറ്റെങ്കിലും അവസാന മല്‍സരത്തില്‍ ശക്തരായ സെനഗലിനെ വീഴ്ത്തിയാണ് അവര്‍ നോക്കൗട്ടിനെത്തിയത്.

chandrika: