X

അരിക്കൊമ്പന്‍ മിഷന്‍; ബെംഗളുരുവില്‍ നിന്ന് ജിപിഎസ് കോളര്‍ എത്തും

ഇടുക്കി: അരിക്കൊമ്പനെ ഇടുക്കിയില്‍ നിന്ന് മാറ്റണമെന്ന നിലപാട് ഹൈക്കോടതി ബുധനാഴ്ച ആവര്‍ത്തിച്ചതോടെ ആനയെ മയക്കുവെടിവച്ച് പിടികൂടി ശരീരത്തില്‍ ഘടിപ്പിക്കാനുള്ള റേഡിയോ കോളര്‍ ബാഗ്ലൂരില്‍ നാളെയെത്തും. വൈല്‍ഡ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കൈവശമുള്ള ജിപിഎസ് കോളറാണ് എത്തിക്കുന്നത്. ഇതിന് മുന്‍പ് അസമില്‍ നിന്ന് റേഡിയോ കോളര്‍ എത്തിക്കാനായിരുന്നു തീരുമാനം. വനം വകുപ്പിന്റെ കൈവശം റേഡിയോ കോളര്‍ ഇല്ലാത്തത് കാരണം ആനയുടെ ദിശ മനസ്സിലാക്കള്‍ വളരെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ഹൈകോടതിയുടെ ശക്തമായ നിലപാട് ചിന്നക്കന്നാല്‍, ശാന്തമ്പാറ പഞ്ചായത്ത് നിവാസികള്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. എന്നാല്‍, നടപടി നീളുന്നതില്‍ അവര്‍ ആശങ്കയിലാണ്. ഹൈകോടതി നിര്‍ദേശിച്ചപ്രകാരം ആനയെ പറമ്പിക്കുളത്തേക്ക് അല്ലെങ്കില്‍ പകരം കണ്ടെത്തുന്ന സ്ഥലത്തേക്ക് വരും ദിവസങ്ങളില്‍തന്നെ കൊണ്ടുപോകുന്നതിനുള്ള നടപടികളാണ് വനംവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.

webdesk14: