X
    Categories: indiaNews

അരിക്കൊമ്പൻ ഭീഷണിയൊഴിഞ്ഞു; തേനി, മേഘമല വന്യജീവി സങ്കേതത്തിൽ സഞ്ചാരികൾക്കുള്ള വിലക്ക് പിൻവലിച്ചു

ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പനെ കാട് മാറ്റിയതോടെ തേനി, മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് തമിഴ്നാട് വനം വകുപ്പ് പിൻവലിച്ചു.അരിക്കൊമ്പൻ ജനവാസമേഖലകളിൽ ഇറങ്ങിയ സാഹചര്യത്തിൽ വിലക്ക്.കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു. അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടുന്നില്ലെന്നാണ് പുതിയ വിവരം.അരിക്കൊമ്പൻ ആരോഗ്യവാനെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെളിവായി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ മണിമുത്താർ ഡാം സൈറ്റിനോട് ചേർന്നുള്ള പ്രദേശത്തെ ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരുന്നത്..ആന ഉൾവനത്തിലേക്ക് കയറിയത് കൊണ്ടാകാം സിഗ്നൽ നഷ്ടമായത് എന്നാണ് വിലയിരുത്തൽ.

webdesk15: