X

‘അരിക്കൊമ്പന്‍’ വെള്ളിത്തിരയിലേക്ക്; ചിത്രം പ്രഖ്യാപിച്ചു നിർമാതാവ്

ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും കാട് മാറ്റിയ കാട്ടാന അരിക്കൊമ്പന്‍റെ സംഭവബഹുലമായ കഥ വെള്ളിത്തിരയിലെത്തുന്നു.ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.സാജിദ് യഹിയയാണ് സംവിധായകൻ. സുഹൈല്‍ എം കോയ ആണ് അരിക്കൊമ്പന്റെ കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിക്കുന്നു. എന്‍ എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ,മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിചിത്രം നിർമിക്കുന്നത്.ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പ്രതീഷ് ശേഖർ തുടങ്ങിയവരാണ് അരിക്കൊമ്പന്റെ അണിയറപ്രവർത്തകർ

webdesk15: