X

യു ട്യൂബ് നോക്കി ചാരായം വാറ്റി വിറ്റു; മൂന്നംഗസംഘം പിടിയില്‍

ഈരാറ്റുപേട്ട: യു ട്യൂബ് നോക്കി ചാരായം വാറ്റി വിറ്റിരുന്ന മൂന്നംഗസംഘത്തെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി. 15 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും രണ്ട് കാറും മൂന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യു (27) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ദീപു വീട്ടില്‍തന്നെ യു ട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റി ഏജന്റുമാരായ ശ്യാമും മാത്യൂസും വഴി ലിറ്ററിന് 2000 രൂപ നിരക്കില്‍ വില്‍പന നടത്തിവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദിവസവും 30 ലിറ്റര്‍ ചാരായം വില്‍പന നടത്തിയിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ വലിയ രീതിയില്‍ വാറ്റ് തുടങ്ങാനിരിക്കെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 

web desk 3: