X
    Categories: keralaNews

ഷഹന നഗരത്തിലെത്തിയത് ജീവിതം കരുപ്പിടിപ്പിക്കാന്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മോഡലും നടിയുമായ ഷഹന നഗരത്തിലെത്തിയത് ജീവിതം കരുപ്പിടിപ്പിക്കാന്‍. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണെങ്കിലും ഷഹനയെ സ്വന്തം നാട്ടുകാര്‍ക്ക് വേണ്ടത്ര പരിചയമില്ല. ജീവിതത്തില്‍ പ്രയാസങ്ങള്‍ ഒരുപാട് അനുഭവിക്കേണ്ടിവന്ന ഉമൈബയും കുടുംബവും വിവിധയിടങ്ങളില്‍ വാടക വീട്ടിലായിരുന്നു താമസം.

കാസര്‍ഗോഡ് വീട് പണി ഭാഗീകമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവിടെയാണ് ഷഹനയുടെ ഉമ്മ ഉമൈബയും മക്കള്‍ ബിലാലും നദീനും താമസിക്കുന്നത്. വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ ഷഹന മോഡലിംഗില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കോഴിക്കോട്ടെത്തിയത്. സ്വന്തം വീട്ടിലേക്ക് മകളുടെ വരവ് കാത്തിരിക്കവെയാണ് മകളുടെ മരണ വാര്‍ത്ത ആ ഉമ്മ കേട്ടത്.

ആത്മഹത്യ അല്ല കൊലപാതകമാണെന്നാണ് ഷഹനയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷഹന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് ഉമ്മയും സഹോദരങ്ങളും പൊലീസിനോട് പറഞ്ഞത്. മരണ വീട്ടിലെ അന്വേഷത്തില്‍ മയക്കുമരുന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തൂങ്ങി മരിച്ചെന്ന് പറയുന്ന ജനലും പ്ലാസ്റ്റിക്ക് കയറും അവിശ്വസനീയവുമാണ്. ഷഹനയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴും വഴക്ക് ഉണ്ടാവാറുണ്ടെന്ന് പൊലീസ് പറയുന്നു. സജാദിന് ലഹരിക്കച്ചവടമെന്ന് പൊലീസ് പറയുന്നു. ഭക്ഷണ വിതരണത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാട്. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടത്.

സജ്ജാദിന് ലഹരി
കച്ചവടമെന്ന് പൊലീസ്

കോഴിക്കോട്്: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട മോഡലും നടിയുമായ ഷഹനയുടെ ഭര്‍ത്താവ് സജ്ജാദിന് ലഹരിക്കച്ചവടമെന്ന് പോലീസ്. ഭക്ഷണ വിതരണത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാട്. ലഹരി ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍ പറമ്പില്‍ ബസാറിലെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇവിടെ നിന്നും പൊലീസിന് ലഹരി മരുന്നിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നതിനുള്ള ഇന്‍ഹെയിലര്‍ ഉള്‍പ്പെടയുള്ള ഉപകരണങ്ങളും കണ്ടെത്തുകയുണ്ടായി. മുറിക്കുള്ളില്‍ പൊലീസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തും. ഇന്നലെ നടത്തേണ്ട പരിശോധനയാണ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

ഷഹന ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക നിഗമനത്തിലെത്തുമ്പോഴും കൊലപ്പെടുത്തിയത് തന്നെയാണെന്ന് കുടുംബം ആരോപിക്കുന്നു. ഉയരം കുറഞ്ഞ ജനലില്‍ ഷഹന കെട്ടിത്തൂങ്ങിയെന്നത് അവിശ്വസനീയമായി തോന്നുവെന്നാണ് സഹോദരന്‍ ബിലാല്‍ പറയുന്നത്. വെള്ളിയാഴ്ചയാണ് ഷഹനയെ മരിച്ച നിലയില്‍ കണ്ടത്. അയല്‍വാസികള്‍ എത്തിയപ്പോള്‍ സജ്ജാദിന്റെ മടിയില്‍ കിടക്കുന്ന നിലയിലായിരുന്നു. ജനലഴിയില്‍ കെട്ടിത്തൂങ്ങിയ ഷഹനയെ അഴിച്ചു മടിയില്‍ കിടത്തുകയാണെന്നാണ് സജ്ജാദ് പറഞ്ഞത്. സജ്ജാദിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് സംഭവം പൊലീസിനെ അറിയിച്ചത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സജാദ് ഷഹാനയെ മാനസികമായും ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന് ഷഹാനയുടെ ഉമ്മയും കുറ്റപ്പെടുത്തിയത്.

Chandrika Web: