X

ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് എം.വി ഗോവിന്ദന്‍; വര്‍ഗീയശക്തികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതാണ് പ്രശ്‌നം.

വംശഹത്യക്ക് നേതൃത്വം കൊടുക്കുന്ന ആര്‍.എസ്.എസ്സുമായി ജമാഅത്തെ ഇസ്‌ലാമി എന്തിന് ചര്‍ച്ച നടത്തിയെന്നതാണ് അറിയേണ്ടത്. ചര്‍ച്ചയുണ്ടാകാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല. രണ്ട് വര്‍ഗീയശക്തികള്‍ തമ്മില്‍ ചര്‍ച്ച നടത്തിയതാണ് പ്രശ്‌നം. ആര്‍.എസ്.എസ് തന്നെ കൂട്ടക്കൊല നടത്തുന്നതും അവര്‍ തന്നെ ചര്‍ച്ച നടത്തുന്നു. സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍ രണ്ട് സംഘടനകള്‍ തമ്മിലും കക്ഷികളൊരുമിച്ചുമെല്ലാം ചര്‍ച്ചകള്‍ നടത്തും. അങ്ങനെയാണ് സി.പി.എം ആര്‍.എസ്.എസ്സുമായി ചര്‍ച്ച നടത്തിയത്. അതല്ലാതെ രണ്ട് വര്‍ഗീയസംഘടനകള്‍ തമ്മിലല്ല. വയനാട്ടില്‍ പ്രതിരോധയാത്രയുടെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സി.പി.എം സംസ്ഥാനസെക്രട്ടറി ഗോവിന്ദന്‍ കഴിഞ്ഞദിവസം പറഞ്ഞതെല്ലാം വിഴുങ്ങി പുതിയ വ്യാഖ്യാനവുമായി രംഗത്തെത്തിയത്.

Chandrika Web: