X
    Categories: columns

നിയമം ഒളിച്ചുകടത്തുന്ന മോദി ഭരണകൂടം

ഇ.ടി മുഹമ്മദ് ബഷീര്‍

തങ്ങളുടെ ഒളിയജണ്ടകള്‍ മുഴുവന്‍ സാധിച്ചു കിട്ടാന്‍ ബി.ജെ.പി ഗവണ്‍മെന്റിന് കിട്ടിയ സുവര്‍ണാവസരമായി കോവിഡ്19നെ അവര്‍ ഉപയോഗപ്പെടുത്തുകയാണ്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ നടന്നതുപോലെ നിയമ നിര്‍മാണപ്രക്രിയതന്നെ നിസ്സാരവല്‍കരിക്കപ്പെട്ടിരിക്കുന്നു. ഒറ്റയടിക്ക് കാര്‍ഷിക മേഖലയിലെ മൂന്ന് നിയമനിര്‍മാണങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പാസ്സാക്കിയെടുത്തു. പ്രതിപക്ഷത്തിന്റെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കുനേരെ പുച്ഛ മനോഭാവമാണ് മോദി ഗവണ്‍മെന്റിന്. ഇന്ത്യയിലെ ഗ്രാമങ്ങളിലെ പാവപ്പെട്ട കൃഷിക്കാരുടെ അന്നം മുടക്കുന്നതിലേക്കാണ് ഈ നിയമങ്ങള്‍ പോവുകയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ നിരന്തരം പറഞ്ഞിട്ടും രാജ്യസഭയില്‍ ശക്തമായി പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തിയിട്ടും പ്രതികരിക്കുന്ന എം.പിമാരെ സഭാസമ്മേളന കാലയളവത്രയും നടപടിയെടുത്ത് പുറത്തുനിര്‍ത്തിയിട്ടും നിയമനിര്‍മാണവുമായി കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ട് പോയത് ധാര്‍ഷ്ട്യമല്ലാതെ മറ്റെന്താണ്?
സഭയ്ക്കകത്തെ പ്രതിഷേധങ്ങളില്‍ ഫലം കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു കാര്യം രാജ്യത്തെ ജനങ്ങള്‍ക്ക് മനസ്സിലാക്കാനായി. ഇന്ത്യയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാല്‍ അകന്നുനിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവണ്‍മെന്റിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടാണെന്നത്. അതിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അതുമാത്രമല്ല ഇതില്‍ ഗവണ്‍മെന്റിന്റെ കൂടെത്തന്നെ സജീവമായിനിന്ന കക്ഷി ശിരോമണി അകാലിദളിന്റെ പിന്തുണയും അവര്‍ക്കില്ലാതെ പോയി. കേന്ദ്ര ഗവണ്‍മെന്റിലെ അവരുടെ പ്രതിനിധിയായ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ച് ഒഴിയുകയും ചെയ്തു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ കൃഷിക്കാരുടെ പ്രതിഷേധാഗ്നി ആളിപ്പടരുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ബി.ജെ.പി ഏത് നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോഴും യഥാര്‍ത്ഥ സംഗതികള്‍ മറച്ചുവെച്ച് ഈ ബില്ല് അതുമായി ബന്ധപ്പെട്ടവരെ രക്ഷിക്കാനെന്നാണ് അവര്‍ നിരന്തരം പറയാറ്്. നാം സാധാരണ പറയുന്നതുപോലെ മധുരം പുരട്ടിയ പാഷാണമാണ് പുതുതായി കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍. ഇവ മൂന്നെണ്ണമാണ്. ഒന്ന് ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് ഇന്‍ഷൂറന്‍സ് ആന്റ് ഫാം സര്‍വീസസ്് ബില്ല്്. രണ്ട്, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്്ഡ്് ആന്റ്് കൊമേഴ്‌സ് പ്രമോഷന്‍ ആന്റ്് ഫെസിലിറ്റേഷന്‍ ബില്ല്്്. മൂന്ന്്, 1955ലെ അവശ്യസാധന നിയമ ഭേദഗതി ബില്ല്. മൂന്നെണ്ണവും എന്തിനു വേണ്ടിയെന്ന്്് ആലോചിക്കുമ്പോഴാണ്, ബി.ജെ.പി കൊണ്ടുവന്ന ബില്ല്് ഒരസാധാരണ സംഭവമല്ല എന്ന കൃത്യമായ വിലയിരുത്തല്‍ നമുക്കുണ്ടാവുന്നത്.
മൂന്ന് നിയമങ്ങളുടെയും ഫലമായി കൃഷിക്കാര്‍ക്ക് സംഭവിക്കുന്നതെന്താണ്? ഈ നാട്ടിലെ സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന ജനത, പിന്നാക്കക്കാരായ പാവപ്പെട്ടവര്‍ അവരെ ചൂഷണം ചെയ്യാന്‍ വന്‍കിടക്കാര്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്നതാണ് ബി. ജെ.പി കൊണ്ടുവന്ന ബില്ലുകള്‍. കപട രാഷ്ട്രീയം ഏത് സമയത്തും കൈക്കൊണ്ടവരാണ് ബി. ജെ.പി നേതൃത്വം. ഇവ കൂടാതെ, പുതിയ തൊഴില്‍ നിയമമടക്കംമുമ്പ് കൊണ്ടുവന്ന നിയമങ്ങള്‍ ഉള്‍പ്പെടെ അതിന്റെയെല്ലാം ഗുണം ലഭിച്ചത് വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ക്കാണ്. അവര്‍ക്ക് ഗുണം കിട്ടിയെന്നതവിടെയിരിക്കട്ടെ, അന്നന്നത്തെ അധ്വാനംവിറ്റ് കഴിയുന്ന പാവപ്പെട്ടവരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന നിയമങ്ങളായിരുന്നു സൂക്ഷ്മാര്‍ത്ഥത്തില്‍ അവയൊക്കെയും. നമ്മുടെ ആഭ്യന്തര താല്‍പര്യങ്ങള്‍ക്ക് എന്തു ദോഷം വന്നാലും വേണ്ടില്ല ശ െീള റീശിഴ യൗശെില ൈഎന്ന തലക്കെട്ടില്‍ പണമിറക്കുന്നവര്‍ക്ക് മെച്ചമുണ്ടാക്കുന്ന അജണ്ട ബി.ജെ.പി എന്നും ഉപയോഗിച്ചിട്ടുണ്ട്. അവര്‍ക്കതിന് സിദ്ധാന്തമുണ്ട്്. ംലമഹവേ ാമസലൃ െവമറ ീേ ൃലുെലരലേൃ.െ അതായത് സമ്പത്തുണ്ടാക്കുന്നവര്‍ക്ക് ബഹുമാനമെന്നത്. എന്നാല്‍ യഥാര്‍ത്ഥ സമ്പത്തുണ്ടാക്കുന്നവര്‍ ആരാണ്? അവരില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നത് ബി.ജെ.പി സിദ്ധാന്തിക്കുന്നതുപോലെ പണം ഇറക്കുന്നവരല്ല. സമ്പത്തുത്പാദകരില്‍ ഏറ്റവും പ്രാമുഖ്യം കൊടുക്കേണ്ടത് മനുഷ്യ ശക്തിക്കാണ്. മനുഷ്യശക്തിക്ക് പ്രാധാന്യം കൊടുക്കാത്ത സമ്പത്തുത്പാദനത്തിന്റെ മറ്റു മുന്‍ഗണനകള്‍ വിശാലമായ രാജ്യതാല്‍പര്യത്തിനെതിരാണ്.
നിയമം പ്രവര്‍ത്തിപഥത്തില്‍ വരികയാണെങ്കില്‍ ചെറുകിട കൃഷിക്കാരന്റെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമായിത്തീരും. ഉല്‍പാദനം മുഴുവന്‍ വന്‍കിടക്കാരുടെ കൈകളിലാവും. കൃഷിയിടങ്ങളില്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഉത്തരവിനനുസരിച്ച് ഉത്പാദനവും വിപണനവും നടത്തേണ്ടിവരും. ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്ന ഘട്ടങ്ങളില്‍ കൃഷിക്കാരന് താങ്ങുവില നല്‍കി അല്‍പ്പം ആശ്വാസം കിട്ടുന്ന നടപടിയെടുത്തതിന്റെ നന്മ ഒരുപരിധിവരെ കണ്ടതാണ്. പുതിയ നിയമത്തില്‍ താങ്ങുവിലയെപ്പറ്റി പറഞ്ഞിട്ടേയില്ല. കൃഷിമന്ത്രിയും പ്രധാനമന്ത്രിയും താങ്ങുവില കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്്. നിയമം പാസ്സാക്കിയതിനുശേഷം നിയമത്തില്‍ പറഞ്ഞിട്ടില്ലാത്ത കാര്യം കിട്ടുമെന്ന് വിശ്വസിക്കാന്‍ ബി.ജെ.പി ഗവണ്‍മെന്റിന്റെ ശൈലി മനസ്സിലാക്കിയ ഏതൊരാള്‍ക്കും സാധ്യമല്ല. മറ്റൊന്ന്, ഇവിടെ കൃഷിക്കാരുടെ രക്ഷയ്ക്കായി ചില കരുതല്‍ നടപടികളുണ്ട്. നിയമം വരുന്നതോടുകൂടി അതെല്ലാം കാറ്റില്‍ പറക്കും. കൃഷിക്കാരന് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍പ്പന നടത്തുന്നതിന് സംവിധാനങ്ങള്‍ കുറവാണെങ്കിലും ഒരു കാര്യം ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു, അത് പ്രാദേശിക മാര്‍ക്കറ്റുകള്‍, അന്തിച്ചന്തകള്‍ തുടങ്ങിയവയാണ്. അത്തന്നെ അപര്യാപ്തമാണ്. കൃഷിക്കാരന്റെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വിപണിയില്ലാത്ത പ്രശ്‌നം ധാരാളം അനുഭവിക്കുന്നുണ്ട്്. ആ കാര്യങ്ങള്‍ ഗൗരവത്തോടെ പലരും ചര്‍ച്ച ചെയ്യുന്നതാണെന്ന് ഓര്‍ക്കണം. പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിച്ച് സംസാരിച്ചപ്പോള്‍ പറഞ്ഞത് കാര്‍ഷിക മേഖലയുടെ സ്റ്റാന്റിങ് കമ്മിറ്റി നിര്‍ദേശിച്ചത്‌പോലെ സായാഹ്ന ചന്തകള്‍ ഗവണ്‍മെന്റിന്റെ ചെലവില്‍തന്നെ ഓരോ സ്ഥലത്തും വികസിപ്പിക്കണമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിക്കാന്‍ പോകുന്നത്, കൃഷിക്കാരന് തന്റെ കൃഷിയിടങ്ങളില്‍ കൃഷി അസാധ്യമാക്കുംവിധം ഈ നിയമത്തിന്റെ സൗകര്യങ്ങള്‍ മുതലെടുത്ത് പ്രമാണിമാര്‍, ബഹുരാഷ്ട്ര കുത്തകകള്‍, വന്‍കിടക്കാര്‍ എന്നിവര്‍ക്ക് സ്ഥലം നിസ്സാര വിലക്ക് ഏറ്റെടുത്ത് അവിടെ വിപണന സൗകര്യം ഉണ്ടാക്കാനാകും എന്നതാണ്. എല്ലാറ്റിനുമുപരി എന്ത് കൃഷി ചെയ്യണമെന്ന് തീരുമാനിക്കാന്‍ കൃഷിക്കാരന് അവകാശമുണ്ടായിരിക്കില്ല. ഈ സൗകര്യം ബഹുരാഷ്ട്ര കമ്പനിക്കായിരിക്കും. കമ്പനികള്‍ക്ക്്് ഏത് സ്ഥലത്തും തങ്ങളുടെ കരാര്‍ കമ്പനി എന്ന നിലയില്‍ പ്രവേശിക്കാനും കൃഷി ഏത് വിധത്തില്‍ വേണമെന്ന്് നിര്‍ദേശിക്കാനും, വില നിര്‍ണയിക്കാനും സാധിക്കും. മുമ്പ്് പരിമിതമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൃഷിയിറക്കിയിരുന്നവര്‍ ഈ നിയമങ്ങള്‍ വരുന്നതോടെ വന്‍കിടക്കാരുടെമുന്നില്‍ മുട്ടുമടക്കേണ്ടിവരും. വന്‍കിട പ്രമാണി വരുമ്പോള്‍ പാവപ്പെട്ടവന്‍ കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെടും എന്നത്് സത്യമാണ്. ഭൂമിയും വിപണനവും വന്‍കിടക്കാരുടെ കൈയ്യിലായാല്‍ പാവപ്പെട്ട കൃഷിക്കാര്‍ക്ക്് വയലുകള്‍ പൂര്‍ണമായും അന്യമാകും. ഇന്ന് കൃഷിക്കാര്‍ക്ക് ആനുകൂല്യവും സൗകര്യങ്ങളും ഗവണ്‍മെന്റില്‍ നിന്നും കിട്ടുന്നുണ്ട്്. അത് കൂടുതല്‍ വിപുലീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ സൗകര്യങ്ങളുടെ പ്രയോജനാത്മകത ഇനി വന്‍കിടക്കാരനിലേക്കാണ് എത്തിച്ചേരുക.
ജനിതകമാറ്റം വരുത്തിയ വിത്തുകളും വിളകളും ഉത്പാദിപ്പിക്കുന്നതിനെതിരെ വികാരങ്ങള്‍ ശക്തമാണ്. ശാസ്്ത്ര സാങ്കേതിക വിദ്യയുടെയും പാരിസ്ഥിതിക-വനം വകുപ്പിന്റെയും സ്റ്റാന്റിങ് കമ്മിറ്റിയില്‍ അംഗമാണ് ഞാന്‍. ഞങ്ങള്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്്ത കാര്യമാണ് ജനിതക വ്യതിയാനം വരുത്തിയ വിത്തുകളും വിളകളും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. ഇന്ത്യന്‍ സാഹചര്യത്തില്‍ അവ ഇറക്കുമതി ചെയ്യുന്നതിനെ ആ കമ്മിറ്റിയില്‍ ഞങ്ങള്‍ ശക്തമായി എതിര്‍ത്തതാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്ക്് ഉത്പാദനത്തിന്റെ ആദ്യഘട്ടത്തില്‍ ധാരാളം വിളവ് നല്‍കി കൃഷിക്കാരന് ലാഭം ഉണ്ടാക്കുന്ന കണ്‍കെട്ട് വിദ്യ കാണിക്കാനാകും. പക്ഷേ കാലക്രമേണ തങ്ങളുടെ മണ്ണില്‍ പരമ്പരാഗതമായി കാത്തുപോന്ന കൃഷി പിന്നീട് ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം. അതുമാത്രമല്ല, ജനിതകവിത്ത് വരുത്താന്‍പോകുന്ന വിപരീത ഫലങ്ങള്‍ വരുമ്പോള്‍ കൃഷിക്കാരന്‍ അതിന് മുന്നില്‍ പകച്ചുനിന്നുപോകും. അതുകൊണ്ടാണ് ഇത് എതിര്‍പ്പ് നേരിട്ടതും ഇന്ത്യ സുഗമമായി ഇതിന് വാതില്‍ തുറന്നുനല്‍കാത്തതും. എന്നാല്‍ ഭൂമിയും കൃഷിയും വന്‍കിടക്കാരുടെ കീഴിലാകുന്നതോടെ, അവര്‍ എല്ലാം തീരുമാനിക്കും. ഇതോടെ നിയന്ത്രങ്ങള്‍ പാടേ ഇല്ലാതാകും.
സംസ്ഥാനത്തിന്റെ വിഷയങ്ങളില്‍ അധികാരം പ്രയോഗിക്കുക എന്നത് ബി.ജെ.പിയുടെ സ്ഥിരം അജണ്ടകളിലൊന്നാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുകയാണ് അവരുടെ അജണ്ട. അവശ്യസാധന നിയമമെന്ന പേരില്‍ 55-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പ് സ്വയമേവ കൈകാര്യം ചെയ്യാന്‍ കേന്ദ്രത്തിന് അവകാശമുണ്ട്. ഈ നിയമം ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവന്ന്് സംസ്ഥാനങ്ങളെ ബി.ജെ.പി അജണ്ടക്ക് അനുരോധമായി തീര്‍ക്കാനാണവരുടെ ശ്രമം. ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്ന നവരത്‌ന കമ്പനികള്‍പോലും വിറ്റുതുലയ്ക്കാന്‍ കഴിയുന്നുവെന്ന് മാത്രമല്ല; പൊതുമേഖലാസ്ഥാപനങ്ങളും ഒന്നിന്പിന്നാലെ ഒന്നായി തകരുകയാണ്. ബി. എസ്.എന്‍.എല്‍ അടക്കം സ്ഥാപനങ്ങളെ നശിപ്പിച്ച്, കുത്തകകള്‍ക്ക് ഇന്ത്യയില്‍ പ്രവേശിക്കാനും വളരാനും പാതയൊരുക്കുന്ന തിരക്കിലാണ് ബി.ജെ.പി നേതൃത്വം. കുത്തകകള്‍ക്ക് പരവതാനി വിരിച്ച് ദാസ്യവേല ചെയ്യുന്ന ഗവണ്‍മെന്റാണിന്ന് നരേന്ദ്രമോദിയുടേത്. അവരുടെ എല്ലാ അജണ്ടയും പൂര്‍ത്തീകരിക്കാനവര്‍ ശ്രമിക്കുന്നു. തൊഴില്‍ നിയമത്തിന്റെ കാര്യമെടുത്താല്‍, ഇന്ത്യയിലെ 44ഓളം നിയമങ്ങള്‍ നാല് കോഡുകളിലേക്ക് മാറ്റുന്ന സംവിധാനമാണത്. ഇക്കാര്യം പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ ഖേദക്കാരനാണ് ഞാന്‍. വളരെ കുറഞ്ഞസമയം മാത്രമേ പാര്‍ട്ടിയെന്ന നിലക്ക്് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ കിട്ടൂ. പക്ഷേ ആ പ്രസംഗത്തില്‍ ഞാന്‍ പറയാനുദ്ദേശിച്ച വാചകം ഇതാണ്. ‘ഞാന്‍ ഈ ബില്ലിനെ എതിര്‍ക്കുകയാണ്. എന്തുകൊണ്ടെന്നാല്‍ പ്രതിപക്ഷാംഗം എന്ന നിലക്കല്ല. മറിച്ച്് മുപ്പത്് വര്‍ഷം ഒരു വ്യവസായ തൊഴിലാളിയായി ജോലി ചെയ്ത ഒരാളെന്ന നിലക്കാണ്. അക്കാലമത്രയും തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ട ഒരാളെന്ന നിലക്കും കൂടിയാണ്. ഇന്ത്യന്‍ തൊഴിലാളിക്ക് ഇങ്ങനെ ഒരു കലിയുഗമുണ്ടാകുമെന്ന് സ്വപ്‌നേപി വിചാരിച്ചിട്ടില്ല.’ അങ്ങനെ തുടങ്ങാനാഗ്രഹിച്ച പ്രസംഗം ബി.ജെ.പിയുടെ പാര്‍ലമെന്റ് വിളിക്കല്‍ സ്വഭാവ നടപടിയുടെ അടിസ്ഥാനത്തില്‍ കഴിയാതെപോയി. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാഗ്രഹിച്ച ദുഃഖം എന്റേത് മാത്രമല്ല. ഈ നാട്ടിലെ ലക്ഷോപലക്ഷം ജനങ്ങളുടേതാണ്.
ഇന്ത്യയിലെപ്പോലെ തൊഴിലാളി നിയമങ്ങളുടെ ബാഹുല്യം മറ്റൊരു രാജ്യത്തും കാണാനാകില്ല. ഇപ്പോഴത്തേത്തന്നെ 44 നിയമങ്ങളുടെ ക്രോഡീകരണമാണ്. ഇനിയുമെത്രയോ നിയമങ്ങള്‍ ബാക്കിയുണ്ട്; സംസ്ഥാനത്തിന്റേതായും കേന്ദ്രത്തിന്റേതായും. ഈ നിയമങ്ങളുടെയെല്ലാം പിറവിക്ക് പിന്നില്‍ തൊഴിലാളി വര്‍ഗം അനുഷ്ഠിച്ച എണ്ണമറ്റ ത്യാഗങ്ങളുണ്ട്. ഉഗ്രമായ പോരാട്ടങ്ങളുടെ കഥയാണത്. വേതന വ്യവസ്ഥ, ക്ഷേമ സൗകര്യങ്ങള്‍, സേവന വ്യവസ്ഥ എന്നിവക്കായി നടത്തിയ പോരാട്ടങ്ങളുടെ ഫലമാണ് നമ്മുടെ തൊഴില്‍ നിയമങ്ങള്‍. തൊഴില്‍ തര്‍ക്ക നിയമങ്ങളാകട്ടെ, ഫാക്ടറി നിയമമാവട്ടെ, സ്റ്റാന്റിങ് ഓര്‍ഡേഴ്‌സ് ആക്ടാകട്ടെ, ട്രെയ്ഡ് യൂണിയന്‍ ആക്ടാകട്ടെ എല്ലാം എല്ലാം. ഇതൊക്കെയുണ്ടായിട്ടും തൊഴിലാളികള്‍ ഒരുപാട് കഷ്ടങ്ങളാണ് അനുഭവിക്കുന്നത്. പ്ലാന്റേഷന്‍ തൊഴിലാളികളുടെ ഇടയില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ച ഒരാളുകൂടിയാണ് ഞാന്‍. കുറേക്കാലം സൗത്ത് വയനാട് താലൂക്കിലെ പ്ലാന്റേഷന്‍ തൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. 1950കളിലാണെന്ന് തോന്നുന്നു; ലോകപ്രസിദ്ധനായ ഇന്ത്യന്‍ സാഹിത്യകാരന്‍ ഡോ. മുല്‍ക്ക്‌രാജ് ആനന്ദ് എഴുതിയ ‘ഠംീ ഹലമ്‌ല െമിറ മ യൗറ’ എന്ന നോവലുണ്ട്. രണ്ടിലയും ഒരു മൊട്ടും എന്ന പേരില്‍ മലയാളത്തിലേക്ക് അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കങ്കാണി സമ്പ്രദായത്തിന്റെ കാലത്ത് രാജ്യത്തെ തോട്ടം തൊഴിലാളികള്‍ അനുഭവിച്ച കഷ്ടപ്പാടിന്റെ കഥയാണത്. പക്ഷേ അന്നത്തെ ആ കങ്കാണി സമ്പ്രദായത്തിന്റെ കൊടിയ ചൂഷണങ്ങളില്‍നിന്ന് ഇത്രയും കാലമായിട്ടും തൊഴിലാളികള്‍ക്ക് കാര്യമായി മോചനം നേടാനായിട്ടില്ല. എങ്കിലും വിവിധ തൊഴിലാളി വിഭാഗത്തിനുണ്ടായിരുന്ന സംരക്ഷണങ്ങള്‍ തകര്‍ക്കുന്ന സംവിധാനത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സമരവും പ്രക്ഷോഭവും പണിമുടക്കും പാടില്ല. ആരെയും പിരിച്ചുവിടാം. എല്ലാ ശബ്ദങ്ങളും ഇല്ലാതാവണം. ഇതൊക്കെയാണ് പുതിയ തൊഴില്‍ നിയമത്തിന്റെ അജണ്ട. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലെന്നപോലെ തൊഴിലാളി മേഖലയിലും വളരെ വലിയ ഐക്യം കാണാന്‍ സാധിക്കും. ബി.എം.എസ് നേതാവും ആര്‍.എസ്.എസ് ബുദ്ധിജീവിയുമായ സജി നാരായണന്‍ പറഞ്ഞത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘പുതിയ തൊഴില്‍ നിയമം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കൊണ്ടുവന്നത്. തൊഴിലാളികളുടെ അഭിപ്രായ സ്വരൂപണത്തിന്റെ അടിസ്ഥാനത്തിലല്ല. ഐ.എല്‍.ഒയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചിട്ടല്ല ഈ നിയമം കൊണ്ടുവരുന്നത്. അതുകൊണ്ട് ഇക്കാര്യത്തില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് പൊതുവെ വിയോജിപ്പുണ്ട്.’ അത്രയെങ്കിലും ഭരണകക്ഷിയുടെ തൊഴിലാളി നേതാവിന് പറയേണ്ടി വന്നു. ഉത്പാദകര്‍, വ്യവസായികള്‍, സമ്പത്ത് മുടക്കുന്നവര്‍ എന്നിവര്‍ക്ക് രക്ഷയുണ്ടാകണമെന്നാണ് ഭരണകൂടയുക്തി. എന്നാല്‍ തൊഴിലെടുത്ത് ജീവിക്കുന്ന വ്യക്തിയുടെ ജീവിത സാഹചര്യങ്ങള്‍ മോശമാകുന്നതിനെക്കുറിച്ച് ഭരണകൂടത്തിന് യാതൊരു വേവലാതിയുമില്ല. തൊഴിലാളി സംരംഭങ്ങള്‍ക്ക് മുന്‍ഗണനയേയില്ല. ങീില്യ ങലരവശിമൃ്യ ങമി എന്ന കാര്യത്തിനാണ് ഇവിടെ മുന്‍ഗണന. എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് മുന്‍ഗണന ങമി, ങലരവശിമൃ്യ, ങീില്യ എന്നതിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. ഇവയായിരുന്നു ഇന്ത്യയിലെ തൊഴില്‍ നിയമങ്ങള്‍ നിര്‍മിക്കുന്നതിന് അടിസ്ഥാനമായി വര്‍ത്തിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തില്‍ മനുഷ്യന്‍ അവഗണിക്കപ്പെടുകയാണ്. 2001ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 400 മില്യണ്‍ തൊഴിലാളികളുണ്ട്. അതായത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 39.1 ശതമാനമാണ്്. ഇതില്‍ 312 മില്യണ്‍ പൊതു തൊഴിലാളികളും 88 മില്യണ്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുമാണ്. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നവരാണ്. അവരുടെ കാര്യം മോദി ഗവണ്‍മെന്റ് പാടെ വിട്ടുകളഞ്ഞിരിക്കുന്നു. ബി.ജെ.പി ഗവണ്‍മെന്റിന്റെ ഉദ്ദേശ്യം തൊഴിലാളി വര്‍ഗത്തിന്റെ സംഘടിത ശക്തിക്ക് മാര്‍ഗതടസ്സമുണ്ടാക്കുക എന്നതാണ്. നിയമപരമായി നേടിയെടുത്ത അവകാശ-അധികാരങ്ങളെ വെട്ടിച്ചുരുക്കുകയാണ് ലക്ഷ്യം. കൂട്ടായ വിലപേശലിന്റെ ശക്തി ഇല്ലാതാക്കുകയാണ് ഗവണ്‍മെന്റ്. ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തെ തന്നെ ദുര്‍ബലമാക്കുകയാണവര്‍. എല്ലാറ്റിനുമുപരി ുമൃശേരശുമശേീി ീള ഹമയീൗൃ ശി വേല ശിറൗേെൃ്യ എന്ന തത്വത്തെ കൊണ്ടുവരുന്നതിന്പകരം കൊളോണിയല്‍ കാലഘട്ടത്തിലെ യജമാന-ഭൃത്യ (ങമേെലൃ ലെൃ്മി)േ മനോഭാവത്തിലേക്കാണ് ഇവര്‍ വ്യവസായ മേഖലയെ കൊണ്ടുപോകുന്നത്. ഇങ്ങനെ കാലഘട്ടത്തെ പിന്നോട്ടുവലിക്കുകയാണ് മോദി ഗവണ്‍മെന്റ്.
തൊഴിലാളികളുടെ എക്കാലത്തെയും പ്രശ്‌നം തൊഴില്‍ സുരക്ഷിതത്വമാണ്. ഇതിനാണ് ഇന്ത്യയില്‍ ഏറ്റവും വലിയ പോരാട്ടങ്ങള്‍ ഉയര്‍ന്നുവന്നത്. പുതിയ നിയമത്തില്‍ പിരിച്ചുവിടാനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് അനാരോഗ്യമാണ്. അനാരോഗ്യം കാരണമായി കണ്ടെത്തി ഒരു തൊഴിലാളിയെ വലിച്ചെറിയുന്ന നിയമനിര്‍മാണമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ശമ്പളം തീരുമാനിക്കുന്നതിന് പലവിധ സംവിധാനങ്ങളാണ്. ജോലി സമയം വ്യത്യസ്തമാക്കി സമയബന്ധിത കൂലി വ്യവസ്ഥക്ക്പകരം പീസ് റേറ്റ് കൂലി സമ്പ്രദായം എന്നിവയും പുതിയ നിയമത്തിന്റെ ഭാഗമാണ്. വ്യവസായ മേഖലയിലെ വിദഗ്ധരും തൊഴിലാളി നേതാക്കളും ഈ നിയമത്തിന്റെ അപ്രായോഗികത ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അവയൊന്നും സ്വീകരിക്കപ്പെടാത്തതിനാല്‍ യോജിച്ച പ്രക്ഷോഭം അനിവാര്യമാണ്. പാടത്തും പണിശാലകളിലും എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ന്നു വരുമ്പോഴത് ഭരണകൂടത്തിന് ക്രൂര വിനോദമായിരിക്കാം. തങ്ങളുടെ യജമാനന്മാരുടെ മുന്നില്‍ ഇങ്ങനെയൊക്കെ ചെയ്തിട്ടും ഞങ്ങള്‍ നിങ്ങളെ പ്രീണിപ്പിക്കുന്നത് കണ്ടില്ലേ എന്ന് പറയാന്‍ മടിക്കാത്തവരാണ് ഈ രാജ്യം ഭരിക്കുന്നത്. കോവിഡ് 19ന്റെ അപകടധ്വനികള്‍ ലോകമാകെ മുഴങ്ങി കേള്‍ക്കുന്ന സമയത്തും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുവരുത്തി ‘ഹലോ ട്രംപ്, നമസ്‌തേ ട്രംപ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ട്രംപ് വരുന്ന വഴികളില്‍ ദരിദ്രരുടെ കുടിലുകള്‍ കാണരുത്, നാട് വളരെ സമ്പന്നമായിത്തീര്‍ന്നിരിക്കുന്നുവെന്ന് വരുത്താന്‍ മതില്‍ കെട്ടി മറച്ച ഭരണകൂടമാണിത്. ആ ഭരണകൂടത്തിന്റെ കറുത്ത മുഖമാണ് ഈ നിയമനിര്‍മാണങ്ങളിലൂടെ കാണാന്‍ സാധിക്കുന്നത്. കാര്‍ഷിക-തൊഴില്‍ മേഖലയിലെ ഈ നിയമങ്ങളെ ശക്തമായി ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ. യോജിച്ച പ്രക്ഷോഭങ്ങളും അധാര്‍മികതയ്‌ക്കെതിരായ ഒത്തുചേരലും അനിവാര്യമായ ഒരു കാലഘട്ടത്തിന്റെ സന്ദേശമാണ് നാം ഉയര്‍ത്തേണ്ടത്.

 

web desk 1: