X

സൂപ്പര്‍ ഓവറില്‍ മുംബൈയെ വീഴ്ത്തി ബാംഗ്ലൂര്‍

ഇത്ര പൊരുത്തമുള്ള കളി അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം സൂപ്പര്‍ ഓവറിലെ അവസാന പന്തു വരെ പുളകമണിയിച്ചു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 201 റണ്‍സില്‍ നിന്നു. അതോടെ കളി സൂപ്പര്‍ ഓവറിലേക്ക്. അവിടെയും ഭയങ്കര പൊരുത്തം. ആദ്യ ബാറ്റിങ് മുംബൈയായിരുന്നു. ആദ്യ നാലു ബോളുകളില്‍ ഇരുടീമുകളും റണ്‍ കണ്ടെത്തിയത് ഒന്ന്, ഒന്ന്, പൂജ്യം, നാല് എന്നിങ്ങനെ. പിന്നീടുള്ള രണ്ടു പന്തുകളില്‍ മുംബൈക്കു ഒരു റണ്‍ ലഭിക്കുകയും ഒരു വിക്കറ്റ് പോവുകയും ചെയ്തു (7-1). എന്നാല്‍ ബാംഗ്ലൂരിന് ഈ രണ്ടു പന്തില്‍ ഒരു സിംഗിളും ഫോറും ലഭിച്ചതോടെ കളി തീരുമാനമായി. ബാംഗ്ലൂര്‍ (11-0).

ബാംഗ്ലൂരിനായി ബോളെറിഞ്ഞത് നവദീപ് സെയ്‌നി, മുംബൈക്ക് ബുംറ. ബാംഗ്ലൂര്‍ നിരയില്‍ നിന്ന് ബാറ്റു ചെയ്യാന്‍ വന്നത് എബി ഡിവില്ലേഴ്‌സും വിരാത് കോലിയും. പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയുമാണ് മുംബൈക്കായി സൂപ്പര്‍ ഓവറില്‍ ഇറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ ആരോണ്‍ ഫിഞ്ച് ഡിവില്ലേഴ്‌സ് എന്നിവരുടെ മികച്ച പ്രകടനത്തോടെ 201 റണ്‍സെടുത്തു. മറുപടിയായി മുംബൈയും അതേ സ്‌കോറിലെത്തി. മുംബൈക്കായി ഇഷാന്‍ കിഷനും കീറന്‍ പൊള്ളാര്‍ഡും തകര്‍ത്തു കളിച്ചു.

ഇരുടീമിലെയും ക്യാപ്റ്റന്‍മാരുടെ പ്രകടനവും നിറം മങ്ങിയതായിരുന്നു എന്നതായിരുന്നു മറ്റൊരു സവിശേഷത. ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാത് കോലി ഈ മത്സരത്തിലും ദയനീയ പ്രകടനമാണ് നടത്തിയത്. 11 പന്തില്‍ മൂന്നു റണ്‍സ്. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നേടിയത് എട്ട് റണ്‍സ്.

web desk 1: