X

മൂന്നു മാസത്തിനു ശേഷം ജെയ്റ്റ്‌ലി വീണ്ടും കേന്ദ്രധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് മൂന്നു മാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

മൂന്നു മാസത്തെ വിദഗ്ധ ചികിത്സക്കു ശേഷം ഇന്നു മുതല്‍ അദ്ദേഹം വീണ്ടും ചുമതല വഹിക്കും. ജെയ്റ്റ്‌ലിക്ക് ധനകാര്യം, കമ്പനികാര്യം വകുപ്പുകള്‍ അനുവദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി.

ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത്. വകുപ്പില്ലാ മന്ത്രിയായി തുടര്‍ന്നതിനാല്‍ ജെയ്റ്റ്‌ലി വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതില്ല.

chandrika: