X

രാജ്യസഭയില്‍ കെജ്‌രിവാളിന് പിന്തുണയുമായി പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സ്ഥലം ലഫ്റ്റനന്റ് ഗവര്‍ണറും തമ്മിലുള്ള വാക്ക് പോര് വിവാദമായിരിക്കെ കെജ്‌രിവാളിന് പിന്തുണയുമായി വിവിധ പാര്‍ട്ടികള്‍ രാജ്യസഭയില്‍ രംഗത്ത്. ഡല്‍ഹിയിലെ വിവിധ അധികാര വിഷയങ്ങള്‍ മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര് മുറുകുന്നതിനിടെയാണ് സമാജ്‌വാദിയും മറ്റു നാല് പാര്‍ട്ടികളുമാണ് കെജ്‌രിവാളിന് പിന്തുണ നല്‍കിയത്.

കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് പ്യൂണിനോടെന്ന പോെലയാണ് പെരുമാറുന്നതെന്നും അധികാര വിഷയങ്ങളില്‍ ഡല്‍ഹിയിലെ യുദ്ധാന്തരീക്ഷം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.

നേരത്തെ, ആംആദ്മി സര്‍ക്കാറിന്റെ സാമൂഹ്യസേവന പദ്ധതിക്ക് കേന്ദ്രം തടസം നിന്നത് കെജ്‌രിവാളിനെ ചൊടിപ്പിച്ചിരിരുന്നു. സാമൂഹിക സേവനങ്ങള്‍ വീട്ടു വാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള ഡല്‍ഹി സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കാതെ തിരിച്ചയച്ച ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടിയെയാണ് കെജ്‌രിവാള്‍ വിമര്‍ശിച്ചത്.

ഇതിനെതിരെ കോടതി കയറുന്നതിനിടെയാണ് രാജ്യസഭയില്‍ കെജ്‌രിവാളിന് അപ്രതീക്ഷിത പിന്തുണ ലഭിച്ചത്. ഡല്‍ഹി സര്‍ക്കാറിന് പ്രത്യേക അധികാരമില്ലെന്നും. ഡല്‍ഹിയിലെ മുഖ്യമന്ത്രിയെ അപമാനിക്കുകയാണിതെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ രാജ്യസഭയില്‍ വ്യക്തമാക്കി.

ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നതിനുള്ള ആംആദ്മി സര്‍ക്കാറിന്റെ സാമൂഹ്യസേവന പദ്ധതിയാണ് ഗവര്‍ണര്‍ തള്ളിയത്. സര്‍ക്കാര്‍ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണെന്നും ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സര്‍ക്കാര്‍ പദ്ധതികള്‍ വേണ്ടതെന്ന ഉപദേശവും നല്‍കിയാണ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ പദ്ധതി നിര്‍ദേശം ഗവര്‍ണര്‍ തള്ളിയത്. ഇതോടെയാണ് ഗവര്‍ണറിനെതിരെ വിമര്‍ശനവുമായി കെജ്‌രിവാള്‍ രംഗത്തെത്തിയത്.

chandrika: