X

ഐക്യരാഷ്ട്രസഭയുടെ സഹായം വേണ്ട, ദുരിതാശ്വാസ നടപടി പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക് പ്രാപ്തിയുണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് രാജ്യാന്തര സഹായം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കു പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്രസഭ അടക്കം രാജ്യാന്തര ഏജന്‍സികളെ ഇന്ത്യ അറിയിച്ചു.

കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസും രംഗത്തുവന്നിരുന്നു. എന്നാല്‍ നിലവില്‍ സഹായത്തിന്റെ ആവശ്യമില്ലെന്നും അതിജീവിക്കാന്‍ ഇന്ത്യക്കു പ്രാപ്തിയുണ്ടെന്നും ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ദുരിതാശ്വാസ നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനാവശ്യമായ ഫണ്ട് കേന്ദ്രം നല്‍കുന്നുണ്ട്. കേരളവും വിഭവസമാഹരണത്തിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്.

ദുരിതാശ്വാസ ഘട്ടത്തില്‍ രാജ്യാന്തര ഏജന്‍സികളുടെ സഹായം വേണ്ട എന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആവശ്യമെങ്കില്‍ നവീകരണ ഘട്ടത്തില്‍ യു.എന്നിന്‍േതടക്കം സഹായവാഗ്ദാനം സ്വീകരിക്കുന്നത് സംബന്ധിച്ച് ആലോചിക്കാവുന്നത്. സാധാരണ നടപടിക്രമം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ മുഖേനയാണ് ഈ സഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടത്.

chandrika: