X

ശിഹാബ് തങ്ങള്‍ ബഹുസ്വരതയുടെ താളവും ലയവും സമ്മേളിച്ച നേതാവ്: സാദിഖലി ശിഹാബ് തങ്ങള്‍

ബഹുസ്വരതയുടെ താളവും ലയവും സമൂഹത്തിന് കൃത്യമായി പകര്‍ന്നു നല്‍കിയവരായിരുന്നു പൂര്‍വകാല നേതാക്കളെന്നും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും അതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നുവെന്നും മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മലപ്പുറത്ത് സംഘടിപ്പിച്ച ‘ശിഹാബ് തങ്ങളുടെ ദര്‍ശനം’ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ മറ്റു സമുദായത്തെ ബഹുമാനിക്കാനും തന്റെ അനുയായികളെ തങ്ങള്‍ പഠിപ്പിച്ചു. ഇന്ത്യ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളെ അവര്‍ നെഞ്ചോട് ചേര്‍ത്തു. എന്നാല്‍ വര്‍ത്തമാന ഭരണകൂടം രാജ്യം ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളെ വിലകുറച്ചു കാണുകയാണ്. മൂല്യങ്ങള്‍ക്ക് വില കല്‍പിക്കാത്തവരെ ചരിത്രം അതിന്റെ ചവറ്റുകൊട്ടയിലെറിയുമെന്നും തങ്ങല്‍ ഓര്‍മിപ്പിച്ചു. ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രം മുഖ്യരക്ഷാധികാരി മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ബഷീറലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സി.പി ചെറിയമുഹമ്മദ്, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ഇസ്്മാ

 

Chandrika Web: