X

ഏഷ്യന്‍ ഗെയിംസ്: ജാവലിന്‍ ത്രോയില്‍ അന്നു റാണിക്ക് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണി സ്വര്‍ണം നേടിയതോടെ രാജ്യത്തിന്റെ ആകെ സ്വര്‍ണവേട്ട പതിനഞ്ചായി. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ സ്വര്‍ണനേട്ടം.

1958 ലെ ഏഷ്യന്‍ ഗെയിംസില്‍ എലിസബത്ത് ദാവെന്‍പോര്‍ട്ട് നേടിയ വെള്ളി മെഡലായിരുന്നു മുമ്പത്തെ മികച്ച നേട്ടം. ഫൈനലില്‍ 62.92 മീറ്റര്‍ ദൂരത്തേയ്ക്ക് അന്നു ജാവലിന്‍ എത്തിച്ചു. നാലാം ശ്രമത്തിലാണ് അന്നുവിന്റെ നേട്ടം. 2014 ഏഷ്യന്‍ ?ഗെയിംസിലും ഈയിടെ അവസാനിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിലും അന്നു വെങ്കലനേട്ടം സ്വന്തമാക്കിയിരുന്നു.

webdesk14: