X
    Categories: indiaNews

ഹിജാബ് അഴിക്കാന്‍ ആവശ്യപ്പെട്ടു; കര്‍ണാടകയില്‍ അധ്യാപിക രാജിവെച്ചു

ഹിജാബ് അഴിക്കണമെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തുമകൂരിലെ ജെയിന്‍ പി യു കോളേജിലെ അധ്യാപിക രാജിവെച്ചു. ഇംഗ്ലീഷ് അധ്യാപികയായ ചാന്ദിനി നാസാണ് രാജിവെച്ചത്.

കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ കോളേജില്‍ ഹിജാബ് അണിഞ്ഞാണ് ജോലി ചെയ്തതെന്നും ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല, അധ്യാപിക പറയുന്നു. എന്നാല്‍ ഇത് തന്റെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു,മതപരമായ ആചാരം അനുഷ്ഠിക്കുവാന്‍ ഭരണഘടന അനുവാദം തരുന്നുണ്ട്. അത് തടയാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ചാന്ദിനി രാജിക്കത്തില്‍ പറയുന്നു.

എന്നാല്‍ മാനേജ്‌മെന്റോ കോളേജ് അധികാരികളോ അധ്യാപികയുടെ ഹിജാബ് അയക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കോളേജ് പ്രിന്‍സിപ്പല്‍ മഞ്ജുനാഥ് മാധ്യമങ്ങളോട് പ്രതികരിച്ചു.

web desk 3: