X
    Categories: indiaNews

അസമിൽ വീണ്ടും പ്രളയസമാന സാഹചര്യം; നൂറിലധികം ഗ്രാമങ്ങൾ വെളളത്തിൽ

ബ്രഹ്മപുത്ര നദി കരകവിഞ്ഞതിനാൽ അസമിൽ വീണ്ടും പ്രളയ സമാന സാഹചര്യം. മോറിഗാവ് ജില്ലയിലെ നൂറിലധികം ഗ്രാമങ്ങളെ പ്രളയം ബാധിച്ചതയാണ് റിപ്പോർട്ട് . ജില്ലയിൽ മുവായിരം ഹെക്ടറിലധികം കൃഷി ഭൂമി വെള്ളത്തിനടിയിലായി. സംസ്ഥാനത്ത് വ്യാപകമായ കൃഷി നാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ലഖിംപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ധേമാജിയിൽ 24,000 ആളുകളെ പ്രളയം ബാധിച്ചുവെന്നാണ് റിപ്പോർട്ട്.അസമിലെയും അരുണാചൽ പ്രദേശിലെയും പല ഭാഗങ്ങളിലും തുടർച്ചയായി പെയ്യുന്ന മഴയുടെ ഫലമായി ബ്രഹ്മപുത്ര നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലനിരപ്പ് ഉയരുകയാണ്.

webdesk15: