X
    Categories: indiaNews

ആസാമിലെ ശൈശവവിവാഹക്കേസുകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ആസാമില്‍ പോക്‌സോ കേസ് ചുമത്തി നിരവധി പേരെ ശൈശവവിവാഹത്തിന്‍രെ പേരില്‍ അറസ്റ്റ് ചെയ്തതിനെതിരെ ഹൈക്കോടതി. ഇതെങ്ങനെ ബലാല്‍സംഗവും പോക്‌സോ കേസുമാകുമെന്ന് കോടതി ചോദിച്ചു. കേസുകള്‍ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ജഡ്ജി സുമന്‍ ശ്യാമിന്റെ പരാമര്‍ശങ്ങള്‍. ഇതിന് പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന ്‌സുമന്‍ശ്യാം ചോദിച്ചു. 3000 പേരെയാണ ്‌സംസ്ഥാനത്തൊട്ടാകെ കസ്റ്റഡിയിലെടുത്തിട്ടുള്ളത.് സ്ത്രീകളെയും വയോധികരെയും ലോക്കപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേസുകളുടെ നിയമസാധുത പലരും ചോദ്യം ചെയ്യവെയാണ് കോടതിയുടെ പരാമര്‍ശം. പോക്‌സോ കേസ് പ്രകാരം 9 പേര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. എന്താണ ്‌പോക്‌സോ കേസ്. ഇതിവിടെ ബാധകമാകുന്നതെങ്ങനെ? നിയമപ്രകാരം മുന്നോട്ടുപോകൂ. കുറ്റവാളികളെന്ന ്പറഞ്ഞ് ഇവരെ ജയിലിലാക്കിയാല്‍ എങ്ങനെയത് നിയമമാകുമെന്ന് കോടതി ആരാഞ്ഞു.
മുഖ്യമന്ത്രി ഹേമന്ത് ബിശ്വാസ് ശര്‍മയുടെ പക്ഷേ പറഞ്ഞതിങ്ങനെ: ഇതൊരു സാമൂഹികതിന്മയാണ്. ഇതിനെതിരെ ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ടുപോകും.

Chandrika Web: