X
    Categories: Health

അതി നൂതനമായ എഫ് ഡോപ പെറ്റ് സി ടി സ്‌കാനിംഗിലൂടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അപൂര്‍വ്വ ട്യൂമര്‍ രോഗനിര്‍ണ്ണയം നടത്തി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട്: രക്തത്തിലെ പഞ്ചസാരയുടെ (ഷുഗര്‍) അളവ് കുറഞ്ഞ് പോകുന്ന രോഗാവസ്ഥയായ ഹൈപ്പര്‍ ഇന്‍സുലിനിമിയക് ഹൈപോഗ്ലൈസീമിയയുടെ രോഗലക്ഷണവുമായി വന്ന അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ന്യൂക്ലിയാര്‍ മെഡിസിന്‍ വിഭാഗത്തിലെ എഫ് ഡോപ പെറ്റ് സി ടി എന്ന നൂതന സ്‌കാനിംഗ് രീതിയിലൂടെ ട്യൂമര്‍ രോഗനിര്‍ണ്ണയം നടത്തി കോഴിക്കോട് ആസ്റ്റര്‍മിംസ്. ഇത്തരം രോഗാവസ്ഥയെ തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റൊരു രോഗനിര്‍ണ്ണയ രീതിയും ആധുനിക വൈദ്യശാസ്ത്രത്തില്‍ നിലവിലില്ല.

പാന്‍ക്രിയാസിലെ ബീറ്റ് സ്ലൈലിന്റെ അമിത പ്രവര്‍ത്തനമാണ് ഇതിന് കാരണം. രോഗനിര്‍ണയത്തിലോ ചികിത്സയിലോ കാലതാസമം സംഭവിച്ചാല്‍ രോഗാവസ്ഥ അതീവ ഗുരുതരമായി മാറുവാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ മാരകമായി ബാധിക്കാനും സാധ്യതയുണ്ട് എന്ന് ന്യൂക്ലിയാര്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. സെല്ലം കരുണാനിധി പറഞ്ഞു.

പ്രാരംഭ ദശയില്‍ തന്നെ രോഗം തിരിച്ചറിഞ്ഞതിനാല്‍ ചികിത്സിച്ച് ഭേദമാക്കുവാനുള്ള സാധ്യത കൂടുതലാണ്. ജനിതക വ്യതിയാന പഠനവും, ഓപ്പറേഷനും ഉള്‍പ്പെടെയുള്ള വിവിധ തരം ചികിത്സാ രീതികള്‍ തുടര്‍ന്ന് സ്വീകരിക്കേണ്ടി വരും. ഇതിനാവശ്യമായ എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഉള്ള കേരളത്തിലെ ഏക ആശുപത്രിയും കോഴിക്കോട് ആസ്റ്റര്‍ മിംസാണെന്ന് മാനേജ്മെന്റ് പറഞ്ഞു.

 

web desk 3: