X

താനൂര്‍ ബോട്ടപകടത്തില്‍ നിന്ന് 8 പേര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു

ശംസുദ്ദീന്‍ മമ്പുറം

താനൂര്‍ ദുരന്തത്തില്‍ നിന്ന് 8 പേര്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. ഇന്നലെ 4മണിയോടെ ഒട്ടുവത്ത് ബോട്ട് യാത്രക്ക് എത്തിയവരാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം സംഭവിച്ച ബോട്ടിന്റെ ടിക്കറ്റ് എടുത്തെങ്കിലും അപകട സാധ്യത തിരിച്ചറിഞ്ഞതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. എ.ആര്‍ നഗര്‍ പാലമടത്തില്‍ ശിനയിലെ മാട്ടറ ഷംസുദ്ദീന്‍ -52,ഭാര്യ അഫ്സത്ത് ,മക്കള്‍ മക്കളായ ഫാത്തിമ റസ, ഷഹദാന്‍, സഹോദരന്റെ മക്കളായ ഹാസിര്‍, ഷാമില്‍, വയനാടുള്ള സുഹൃത്തിന്റെ ഭാര്യയും മകനും ഉള്‍പ്പെടെ 8 പേരാണ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഗള്‍ഫില്‍നിന്ന് വിളി വന്നശേഷമാണ് ദുരന്തത്തെക്കുറിച്ചറിയുന്നത്.

 

Chandrika Web: