X
    Categories: Newsworld

ആ കറുത്ത ദിനങ്ങളുടെ ഓർമയിൽ ലോകം; ഇന്ന് ഹിരോഷിമ ദിനം

ലോക ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായ ആദ്യ അണുബോംബ് ഉപയോഗത്തിന് ഇന്ന് 77 വർഷം തികയുന്നു. മറക്കാനാവാത്ത മുറിപ്പാടുകൾ നൽകിയ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മകളിന്നും പേറിയാണ് ജപ്പാൻ ജനത ജീവിക്കുന്നത്.1945 ആഗസ്റ്റ് ആറാം തീയതി രാവിലെ 8.15-ന് ഹിരോഷിമയിൽ ആദ്യമായി ‘ലിറ്റില്‍ ബോയ്’ എന്ന അണുബോംബ് പതിച്ചു.ആകാശത്തോളം ഉയര്‍ന്നുപൊങ്ങിയ ആ തീജ്വാലകള്‍ ഹിരോഷിമാ നഗരത്തെ ചുട്ട്ചാമ്പലാക്കി.ഒന്നരലക്ഷത്തോളംപേര്‍ നിമിഷനേരംകൊണ്ട് മരണപ്പെട്ടു.നാലുലക്ഷത്തിലധികം ജനങ്ങള്‍ കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ പിടിപെട്ട് പിന്നീട് പിടഞ്ഞു മരിച്ചു. യുദ്ധം മനുഷ്യനെയും മനുഷ്യരാശിയെയും കാലങ്ങളോളം വേട്ടയാടുന്നതിന്‍റെ എക്കാലത്തെയും വലിയ ഉദാഹരണം കൂടിയാണ് ഹിരോഷിമ. യുദ്ധം വിനാശമാണെന്ന് ഓർമപ്പെടുത്തിയാണ് ഓരോ ഹിരോഷിമ ദിനവും കടന്നുപോകുന്നത്.ആറ്റം ബോംബിന്റെ സൃഷ്ടാവായ ഓപ്പൺഹൈമറുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ തിയറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് ഈ വർഷത്തെ ഹിരോഷിമ ദിനമെന്നുള്ളതും പ്രസക്തമാണ്

webdesk15: