X
    Categories: Views

മമ്മി സൂക്ഷിച്ചിരുന്ന ശവപ്പെട്ടി ശൂന്യമെന്ന് ശാസ്ത്രജ്ഞര്‍

 

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ഈജിപ്ഷ്യന്‍ മമ്മി അടക്കം ചെയ്ത 2500 വര്‍ഷം പഴക്കമുള്ള ശവപ്പെട്ടി ശൂന്യമാണെന്ന് ശാസ്ത്രജ്ഞര്‍. 150 വര്‍ഷത്തിലേറെക്കാലം സിഡ്‌നിയിലെ യൂനിവേഴ്‌സിറ്റി മ്യൂസിയത്തില്‍ ആരും തൊടാതെ കിടന്നിരുന്ന ശവപ്പെട്ടി തുറന്നുനോക്കിയപ്പോഴാണ് മമ്മിയാക്കി സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണിച്ച് നശിച്ചുപോയ നിലയില്‍ കണ്ടത്. അല്‍പം അസ്ഥികള്‍ മാത്രമായിരുന്നു ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തുറന്ന ശവപ്പെട്ടി ശൂന്യമായിരുന്നുവെന്ന വിവരം ഇപ്പോള്‍ മാത്രമാണ് വെളിപ്പെടുത്തിയത്. ശവകൂടീരത്തില്‍നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ മമ്മി നശിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകരുടെ നിഗമനം. 1860ല്‍ മ്യൂസിയം സ്ഥാപകന്‍ ഈജിപ്തില്‍നിന്ന് കൊണ്ടുവന്ന നാല് ശവപ്പെട്ടികളില്‍ ഒന്നായിരുന്നു ഇത്. ബാക്കിയുള്ളവയിലെല്ലാം മമ്മികള്‍ കേടുകൂടാതെയുണ്ടായിരുന്നു. നശിച്ചുപോയ മമ്മി ആരുടേതാണെന്ന് കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമം തുടരുകയാണ്. ബി.സി 600ലേതാണ് ഇതെന്ന് സംശയിക്കുന്നു.

chandrika: