X

അയിഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹ കേസ് ചുമത്തി

കോഴിക്കോട്: ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. ചാനല്‍ ചര്‍ച്ചക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ നടത്തിയ ‘ബയോവെപ്പണ്‍’ പരാമര്‍ശത്തിനാണ് കേസ്. ദ്വീപിലെ ബിജെപി പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിലാണ് കവരത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. 124 A ,153 B എന്നീ രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

ഒരു ചാനല്‍ ചര്‍ച്ചയില്‍ ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെ ജൈവായുധം (ബയോവെപ്പണ്‍) എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിലാണ് കേസ്.

ആ വാക്ക് പ്രയോഗിച്ചത് പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും പ്രഫുല്‍ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അയിഷ സുല്‍ത്താന വ്യക്തമാക്കിരുന്നു. അയിഷക്ക് അനുകൂലമായി ലക്ഷദ്വീപ് നിവാസികള്‍ രംഗത്തെത്തി.

 

 

 

 

web desk 1: