X
    Categories: indiaNews

ബാബരി കേസ്; കോവിഡ് നെഗറ്റീവായാല്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തുമെന്ന് ഉമ ഭാരതി

ഡെറാഡൂണ്‍: കോവിഡില്‍ നിന്നും മുക്തി നേടിയാല്‍ ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്ന ദിവസം സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. കോവിഡ് പോസിറ്റീവായ താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് വേഗത്തില്‍ സുഖം പ്രാപിച്ച് സെപ്റ്റംബര്‍ 30ന് സുപ്രീംകോടതിയില്‍ ഹാജരാകണം എന്നുള്ളതിനാലാണെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ന് രാവിലെയാണ് ഋഷികേശിലെ എയിംസില്‍ ഉമ ഭാരതിയെ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് പോസ്റ്റീവ് ആയിരുന്നു.

മൂന്നുകാരണങ്ങള്‍ കൊണ്ട് താന്‍ ഋഷികേശിലെ എയിംസില്‍ ചികിത്സതേടിയിരിക്കുകയാണെന്ന് ഉമാഭാരതി ട്വീറ്റിലൂടെ അറിയിച്ചു. കേന്ദ്രമന്ത്രി ഡോക്ടര്‍ ഹര്‍ഷ് വര്‍ധന്റെ ആശങ്ക മൂലവും കഴിഞ്ഞ ദിവസം പനി നന്നായി കൂടിയതുമാണ് കാരണങ്ങള്‍. മൂന്നാമത്തേത് തന്റെ ആരോഗ്യം മെച്ചപ്പെട്ട് ആശുപത്രിയില്‍ നിന്ന് നല്ല റിപ്പോര്‍ട്ട് ലഭിച്ചാല്‍ ബാബരി കേസ് വിധി പ്രഖ്യാപനം കേള്‍ക്കാന്‍ ബുധനാഴ്ച പ്രത്യേക സി.ബി.ഐ കോടതിയില്‍ ഹാജരാകാമെന്നതാണെന്നും ഉമ ഭാരതി ട്വീറ്റ് ചെയ്തു.

1992 ഡിസംബര്‍ ആറിന് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30ന് സുപ്രീംകോടതി വിധി പറയും. പള്ളി തകര്‍ത്ത കേസിലെ പ്രതികളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോട് വിധിപറയുന്ന ദിവസം ഹാജരാകണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചിരുന്നു.

 

chandrika: