X

പൊക്കില്‍കൊടി കഴുത്തില്‍ചുറ്റിയത് അഞ്ചുവട്ടം; ഗര്‍ഭസ്ഥ ശിശുവിന് പുതുജീവന്‍

കോഴിക്കോട്: പ്രസവത്തിനിടയില്‍ പൊക്കില്‍കൊടി കഴുത്തില്‍ ചുറ്റിയ നവജാത ശിശുവിന് പുതുജീവന്‍. ഓമശ്ശേരി ശാന്തി ആശുപത്രിയാണ് വൈദ്യലോകത്തെ അപൂര്‍വ്വ സംഭവത്തിന് വേദിയായത്. പ്രസവത്തിനായെത്തിയ ഇരുപതുകാരിയുടെ ഗര്‍ഭസ്ഥ ശിശുവിന് അനക്കകുറവ് അനുഭവപ്പെടതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി അഞ്ചു തവണ ചുറ്റിനില്‍ക്കുന്ന അത്ഭുത കാഴ്ച ശ്രദ്ധയില്‍പെട്ടത്.

സമയോചിത ഇടപെടലിനെ തുടര്‍ന്ന് പെട്ടന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് അമ്മയും കുഞ്ഞും രക്ഷപ്പെട്ടത്. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞുങ്ങള്‍ കാണിക്കുന്ന പലതരം ലക്ഷണങ്ങള്‍ അമ്മമാര്‍ അറിയാറുണ്ട്. കുഞ്ഞിന്റെ അനക്കം അത്തരത്തില്‍ അമ്മയുമായുള്ള ആശയവിനിമയത്തിന് ഏറെ ആവശ്യമായ ഒന്നാണ്. എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അനക്കകുറവ് സാധരണമാണ്. പൊക്കില്‍കൊടി കഴുത്തില്‍ചുറ്റുന്നത് അനക്കകുറവിന് കാരണമാകാറുണ്ട്. ഇത് കുഞ്ഞിന്റെ മരണത്തിലേക്ക് വരെ നയിക്കുന്ന ഒന്നാണ്. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ നിന്നും തിരിയുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. പൊക്കില്‍കൊടി ഒന്നോ രണ്ടോ വട്ടം കഴുത്തില്‍ചുറ്റുന്നതാണ് സാധാരണമായി കാണുന്നത്. എന്നാല്‍, ഈ കേസില്‍ കുട്ടിയുടെ കഴുത്തില്‍ അഞ്ചുവട്ടമാണ് പൊക്കില്‍കൊടി ചുറ്റിയതെന്നും ഇത് അസാധാരണമാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ആശുപത്രി ഗൈനക്കോളജി ആന്റ് ഓബ്‌സ്ട്രിക് വിഭാഗം ഡോക്ടര്‍ ഇ.വി മുഹമ്മദ് പറഞ്ഞു.

 

 

chandrika: